തിരുവനന്തപുരം: വോഗ് ഇന്ത്യയുടെ ലീഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്ക്. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഫേയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് ദുല്‍ഖര്‍ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

കേരളത്തിനു മാത്രമല്ല ഇന്ത്യയ്ക്കുതന്നെ അഭിമാനമാണ് ശൈലജ ടീച്ചറെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു. പുരസ്‌കാരം കോവിഡിനെതിരായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ മുതല്‍ ഫീല്‍ഡ് വര്‍ക്കര്‍മാര്‍വരെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് സമര്‍പ്പിക്കുന്നതായി ശൈലജ ടീച്ചര്‍ പറഞ്ഞു. 

വോഗ് ഇന്ത്യ വാരിയര്‍ ഓഫ് ദ ഇയര്‍ ആയി നഴ്‌സ് രേഷ്മ മോഹന്‍ദാസ്, ഡോ. കമല റാംമോഹന്‍, പൈലറ്റ് സ്വാതി റാവല്‍, റിച്ച ശ്രീവാസ്തവ ചബ്ര എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: K K Shailaja VOGUE India Leader Of the Year 2020