തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഡേ കെയര്‍ സെന്ററുകളിലും പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. നിയസഭയില്‍ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഡേ കെയര്‍ സെന്ററുകളിലെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും ഡേ കെയറുകളെ സാമൂഹിക നീതി വകുപ്പിന് കീഴിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എറണാകുളം പാലാരിവട്ടത്ത് ഡേ കെയര്‍ ഉടമ കുട്ടിയെ ഉപദ്രവിച്ചതി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നഗരത്തിലെ 40 ഡേ കെയര്‍ സെന്ററുകള്‍ അനുമതി ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.