തിരുവനന്തപുരം: ക്രിയാത്മക പ്രതിപക്ഷത്തിന്റെ നേതാവാകാന്‍ വി.ഡി.സതീശന് കഴിയട്ടേയെന്ന് കെ.കെ.ശൈലജ. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുളള നന്ദി പ്രമേയചര്‍ച്ച നടത്തുകയായിരുന്നു ശൈലജ.

സതീശന്റെ ക്രിയാത്മക നിര്‍ദേശങ്ങളെ കോണ്‍ഗ്രസ് പിന്തുണച്ചില്ലെന്നും കെ.കെ.ശൈലജ പറഞ്ഞു. പ്രളയം വന്നപ്പോള്‍ സംഭാവന കൊടുക്കരുത് എന്നുവരെ മുന്‍ പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷം കേരളത്തിലെ യശസ്സ് തകര്‍ക്കാന്‍ ശ്രമിച്ചെന്നും അവര്‍ കുറ്റപ്പെടുത്തി.