
കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യുന്നു | Photo: sabhatvkeralam
തിരുവനന്തപുരം: എം.എല്‍.എയായി കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തത് ടി.പിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍. കടുത്ത പോരാട്ടത്തിനൊടുവില്‍ വടകരയില്‍ നിന്ന് വിജയിച്ച് ആദ്യമായി നിയമസഭയിലെത്തിയപ്പോഴും സാരിയില്‍ ചന്ദ്രശേഖരന്റെ ചിത്രം ബാഡ്ജായി അണിഞ്ഞാണ് രമ സത്യവാചകം ചൊല്ലിയത്.
യുഡിഎഫ് പിന്തുണയോടെ വടകരയില്‍ നിന്ന് മത്സരിച്ചു ജയിച്ച കെ.കെ രമ സഗൗരവം ആണ് സത്യപ്രതിജ്ഞ ചെയ്തത്.
സഭയില്‍ ആര്.എം.പി നിലപാടുകളായിരിക്കും പ്രകടിപ്പിക്കുകയെന്നും യോജിച്ച വിഷയങ്ങളില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുമെന്നും സഭയില്‍ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുകയെന്നും കെ.കെ രമ നേരത്തെ വ്യക്തമാക്കിയിരുന്നു.
Content Highlight: K K Rema MLA , First Session Of 15th Kerala Assembly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..