കെ.കെ. രമ | ഫോട്ടോ: ലതീഷ് പൂവത്തൂർ/ മാതൃഭൂമി
തിരുവനന്തപുരം: നിയമസഭയില്‍ എം.എം.മണി തനിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തിന് മറുപടിയുമായി കെ.കെ.രമ എംഎല്‍എ. ടി.പി. ചന്ദ്രശേഖരനെ കൊന്നത് ശരിയായിരുന്നു എന്ന് സ്ഥാപിക്കുകയാണ് ആ പരാമര്ശത്തിലൂടെയെന്ന് രമ പറഞ്ഞു. എത്ര ആഹ്ളാദത്തോടെയാണ് അദ്ദേഹം അത് സംസാരിച്ചത്. സിപിഎമ്മിനെ നയിക്കുന്ന ബോധ്യം അതാണ്. വിധിയാണ് എന്ന് ഏത് അടിസ്ഥാനത്തിലാണ് പറയുന്നത്. വിധി തന്നത് സിപിഎമ്മാണ്. അല്പമെങ്കിലും മനസാക്ഷിയുണ്ടെങ്കില്‍, ജനാധിപത്യമര്യാദയുണ്ടെങ്കില്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ പരാമര്‍ശം നടത്തിയത്. 'ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല' എന്നാണ് എം.എം.മണി നിയമസഭയില്‍ പറഞ്ഞത്. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു.
കെ.കെ. രമക്കെതിരെ എം.എം. മണി നടത്തിയ പരാമര്‍ശം ഒരിക്കലും സഹിക്കാന്‍ പറ്റാത്തതും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് പറഞ്ഞു. ക്രൂരമായ പരാമര്‍ശമാണ് മണി നടത്തിയത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെടുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: K.K. Rema against M M Mani
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..