തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ് നിയമിതനായി. കോട്ടയം സ്വദേശിയാണ് ഇദ്ദേഹം. മുന്‍ എം.പിയും ഏറ്റുമാനൂര്‍ മുന്‍ എം.എല്‍.എയുമായ സുരേഷ് കുറുപ്പിന്റെ സഹോദരന്‍ കൂടിയാണ് ഗോപാലകൃഷ്ണ കുറുപ്പ്. 

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിലെ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര്‍ പ്രസാദ് കഴിഞ്ഞ ദിവസം രാജിസമര്‍പ്പിച്ചിരുന്നു. 2016-ല്‍ അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്തേക്ക് ഗോപാലകൃഷ്ണ കുറുപ്പിനെ പരിഗണിച്ചിരുന്നു.

content highlights: k gopalakrishna kurup will be kerala's new advocate general