കെ. ബാബു, ഉമ്മന്‍ ചാണ്ടിയുടെ പൊന്നിന്‍ കുടമെന്ന് വി.എസ്


എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പൊന്നിന്‍ കുടമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പൊന്നിന്‍ കുടമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഒരേ കേസില്‍ കെ.ബാബുവിനും മുന്‍ ധനമന്ത്രി കെ.എം മാണിക്കും രണ്ട് നീതിയാണ് ലഭിച്ചത്. കെ.എം മാണിക്ക് രാജി വെക്കേണ്ടി വന്നപ്പോള്‍ കെ.ബാബുവിനെ ഉമ്മന്‍ ചാണ്ടി സംരക്ഷിക്കുകയായിരുന്നു.

കെ.ബാബുവിന്റെ രാജി ഗവര്‍ണര്‍ക്ക് കൈമാറാതെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി ഇതാണ് വ്യക്തമാക്കുന്നത്. ബാബുവിനും ഉമ്മന്‍ ചാണ്ടിക്കും ഒറ്റ കരളാണെന്നും അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി ബാബുവിനെ സംരക്ഷിക്കുന്നതെന്നും വി.എസ് പറഞ്ഞു.

നിയസഭ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ നടത്തേണ്ടിയിരുന്ന പ്രസംഗം പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വായിച്ചു.

കെ.മുരളീധരനെ കിങ്ങിണിക്കുട്ടനെന്നും വി.എസ് വിശേഷിപ്പിച്ചു. സഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഒഴിവാക്കാന്‍ കിങ്ങിണിക്കുട്ടന്‍ എന്തെല്ലാമോ പ്രസംഗിക്കുകയായിരുന്നവെന്നാണ് സഭയില്‍ മുരളീധരന്‍ നടത്തിയ പ്രസംഗത്തെ വി.എസ് വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ വി.എസ് നടത്തുന്ന പരാമര്‍ശങ്ങളെ കെ. മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. ഇ.എം.എസ്സും നായനാരും, കെ.കരുണാകരനും ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് വി.എസ് മറക്കരുതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

ഇന്നലെ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ സരിത പങ്കെടുത്തുവെന്ന പരാമര്‍ശം അദ്ദേഹം അവര്‍ത്തിച്ചു. ഇത് തങ്ങള്‍ നടത്തുന്ന ആരോപണമല്ലെന്നും സരിത സോളാര്‍ കമ്മീഷനോട് പറഞ്ഞ കാര്യമാണെന്നും വി.എസ് പറഞ്ഞു. സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം തുടര്‍ച്ചയായി നിഷേധിക്കപ്പെടുകയാണ്. ചൊവ്വാഴ്ച്ച അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയതിന് ഭരണപക്ഷം അദ്ദേഹത്തെ പീഡിപ്പിച്ചുവെന്ന് സ്പീക്കറുടെ ഇന്നത്തെ വാക്കുകളില്‍ വായിക്കാന്‍ കഴിഞ്ഞുവെന്നും ഇടതു നേതാക്കള്‍ ആരോപിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented