കെ. ബാബു, എം. സ്വരാജ് | Photo: Mathrubhumi
കൊച്ചി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ മുന്‍മന്ത്രി കെ. ബാബുവിന് തിരിച്ചടി. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അയ്യപ്പന്റെ പേര് പറഞ്ഞു വോട്ട് പിടിച്ചുവെന്നായിരുന്നു സ്വരാജിന്റെ ഹര്‍ജി. മതചിഹ്നം ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ മറുപടി നല്‍കാന്‍ കെ. ബാബുവിന് മൂന്നാഴ്ച സമയം അനുവദിച്ചു.
അതേസമയം, കോടതി വിധി തിരിച്ചടിയാണെന്ന് പറയാന്‍ കഴിയില്ലെന്ന് ബാബു പ്രതികരിച്ചു. തുടര്‍നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് സ്ലിപ്പ് അടിച്ചിട്ടില്ലെന്നും സാധാരണനിലയില്‍ എല്ലാപാര്‍ട്ടികളും തയ്യാറാക്കുന്ന പോലെയുള്ള സ്ലിപ്പാണ് തങ്ങള്‍ പ്രചാരണത്തിനായി ഉപയോഗിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തൃപ്പൂണിത്തുറ മണ്ഡലത്തിലെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. സിറ്റിങ് എം.എല്‍.എയായ സ്വരാജിനെ പരാജയപ്പെടുത്തി കെ. ബാബു മണ്ഡലം പിടിച്ചെടുത്തിരുന്നു. മതചിഹ്നം ഉപയോഗിച്ച് വോട്ട് അഭ്യര്‍ഥിച്ചുവെന്നായിരുന്നു ബാബുവിനെതിരായ ആരോപണം.
Content Highlights: k babu mla m swaraj thrippunithura election case high court proceeds with case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..