യുവാവിനെ മര്‍ദ്ദിച്ചതിന് ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരെ കേസ്


പരാതിക്കാരനായ അനന്തകൃഷ്ണന്‍ എന്ന യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അഗസ്ത്യകോട് സ്വദേശി അനന്തകൃഷ്ണന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

അഞ്ചല്‍ (കൊല്ലം): വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. പരാതിക്കാരനായ അനന്തകൃഷ്ണന്‍ എന്ന യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്.

സംഭവത്തില്‍ അഗസ്ത്യകോട് സ്വദേശി അനന്തകൃഷ്ണന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ദേഹോപദ്രവം ഏല്‍പ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.

സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിക്ക് യുവാവ് പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കെ.ബി ഗണേഷ്‌കുമാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പറയാനുള്ളത് ജനങ്ങളോട് പറയുമെന്ന നിലപാടിലാണ് അദ്ദേഹം.

അഞ്ചല്‍ ശബരിഗിരിയിലെ മരണവീട് സന്ദര്‍ശിക്കാനെത്തിയ എം.എല്‍.എയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. എന്നാല്‍, യുവാവ് തന്നെയാണ് മര്‍ദ്ദിച്ചതെന്ന് എം.എല്‍.എയുടെ ഡ്രൈവര്‍ പറഞ്ഞു.

Read more- ഗണേഷ് കുമാറിന്റെ കാറിന് സൈഡ് കൊടുത്തില്ല, യുവാവിനെ കൈയേറ്റം ചെയ്തുവെന്ന് പരാതി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented