കെ.ബി.ഗണേഷ് കുമാർ | ഫോട്ടോ: മാതൃഭൂമി
കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വേദിയിലിരുത്തി ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനകള്‍ക്കെതിരേ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ രൂക്ഷ വിമര്‍ശം. പുരകത്തുമ്പോള്‍ വാഴവെട്ടാമെന്ന് കരുതിയിറങ്ങിയ അലവലാതികളാണ് സംഘടനാ നേതാക്കളെന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. കൊല്ലം, തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാര്‍ വീണ്ടും ഡോക്ടര്‍മാര്‍ക്കെതിരേ രംഗത്തെത്തിയയത്.
സംഘടനാ നേതാക്കളുടെ പേരെടുത്ത് പറഞ്ഞായിരുന്നു കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിമര്‍ശനം. തന്റെ പുര കത്തിയാലും സാരമില്ല, ആ സമയം അപ്പുറത്ത് നില്‍ക്കുന്നവന്റെ വാഴവെട്ടി അടിക്കാം എന്ന് ചിന്തിക്കുന്ന ചില അലവലാതികളുണ്ട് അവരെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ നേതാക്കളെ വിമര്‍ശിച്ചപ്പോഴും ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്കെതിരേ നടപടി എടുക്കരുതെന്ന് എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.
ഒരാഴ്ച മുന്‍പ് തലവൂര്‍ ആയുര്‍വേദ ആശുപത്രി എംഎല്‍എ സന്ദര്‍ശിക്കുകയും വൃത്തിഹീനമായതിന് ഡോക്ടര്‍മാരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. നിര്‍മാണം നടക്കുന്ന ആശുപത്രിയുടെ ഉള്‍വശം വൃത്തിഹീനമായി അലങ്കോലപ്പെട്ട് കാണാനിടയായതിനെത്തുടര്‍ന്നായിരുന്നു കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. ആശുപത്രി ജീവനക്കാരെയും ഡോക്ടര്‍മാരെയും പരസ്യമായി ശകാരിച്ചത്. ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
മൂന്നുകോടിയോളം രൂപ മുടക്കിയ ആശുപത്രി വൃത്തിയായി സൂക്ഷിക്കാത്ത ജീവനക്കാര്‍ക്കുമുന്നില്‍ ചൂലെടുത്ത് തൂത്തും തറതുടച്ചും ചിലന്തിവലയടിച്ചും എം.എല്‍.എ. രോഷം പ്രകടിപ്പിച്ചിരുന്നു. ഉദ്ഘാടനത്തിനു മുന്നോടിയായി സ്ഥിതിഗതികള്‍ വിലയിരുത്താനും വികസനദൃശ്യങ്ങള്‍ പകര്‍ത്താനുമായി പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു എം.എല്‍.എ. ഗ്രാമപ്പഞ്ചായത്തിനെയും ആശുപത്രി ജീവനക്കാരെയും മുന്‍കൂട്ടി അറിയിച്ചായിരുന്നു എം.എല്‍.എയുടെ സന്ദര്‍ശനം.
Content Highlights: K. B. Ganesh Kumar against ayurveda doctors
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..