കൊച്ചി: കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തില്‍ നിലപാട് വ്യക്തമാക്കി ജസ്റ്റിസ് മോഹനന്‍. കേന്ദ്ര ഏജന്‍സികള്‍ നിയമ വിരുദ്ധമായ നടപടികള്‍ എടുത്തിട്ടുണ്ടോ എന്നാണ്  അന്വേഷിക്കുന്നതെന്ന് ജസ്റ്റിസ് വി.കെ. മോഹനന്‍ പറഞ്ഞു. 

ക്രൈംബ്രാഞ്ചിന്റെ എഫ്.ഐ.ആറുകള്‍ റദ്ദാക്കിയത് ജുഡീഷ്യല്‍ അന്വേഷണത്തെ ബാധിക്കില്ല. കമ്മിഷന് മുന്നില്‍ വരുന്ന തെളിവുകളുടെ  അടിസ്ഥാനത്തിലായിരിക്കും റിപ്പോര്‍ട്ട്. ജനങ്ങള്‍ക്ക് കമ്മിഷന് മുന്നില്‍ പരാതി അറിയിക്കാമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'കമ്മിഷന്റെ അന്വേഷണം ഏതെങ്കിലും കേന്ദ്ര ഏജന്‍സിക്കെതിരായോ, ഏജന്‍സി നടത്തുന്ന അന്വേഷണങ്ങള്‍ക്ക് എതിരായോ അല്ല . അന്വേഷണത്തിനിടയില്‍ അവര്‍ക്ക് നല്‍കിയിട്ടുളള അവകാശങ്ങളും അധികാരങ്ങളും വഴിതെറ്റിപ്പോയിട്ടുണ്ടോ എന്നുമാത്രമാണ് ഈ കമ്മിഷന്‍ പരിശോധിക്കുന്നത്.' ജസ്റ്റിസ് കെ.വി.മോഹനന്‍ പറഞ്ഞു.