കോഴിക്കോട്: സോളാര്‍ കേസുകള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ശിവരാജന്‍ കമ്മീഷനെ പരിഹസിച്ച് സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍. 

ഒരു മുന്‍ക്രിമിനല്‍ കേസ് പ്രതി നല്‍കിയ കത്തുകളുടെ അടിസ്ഥാനത്തില്‍ ഫോണ്‍ സെക്‌സ് സംഭാഷണങ്ങള്‍ കേട്ടെഴുതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുകയാണ് ജസ്റ്റിസ് ശിവരാജനെന്ന് എന്‍എസ് മാധവന്‍ പരിഹസിച്ചു.

.ജസ്റ്റിസ് ശിവരാജന്‍ മഞ്ഞപത്രപ്രവര്‍ത്തനം പഠിക്കുകയാണോയെന്നും എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. 

സോളാര്‍ കേസില്‍ അഴിമതി നടന്നിരിക്കാം പക്ഷേ ലൈംഗീകപീഡനം നടന്നുവോ...? സരിതയുടെ കത്തുകള്‍ സര്‍ക്കാരിന് നല്‍കി അതില്‍ അന്വേഷണം നടത്തുവാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ജ.ശിവരാജന്‍.

പ്രമുഖ വ്യക്തികള്‍ക്ക് നേരെ സരിത നടത്തിയ വിളിച്ചു പറയലുകള്‍ നേരാവണ്ണം അന്വേഷിക്കാതെയാണ് അദ്ദേഹം ഇങ്ങനെ ചെയ്തിരിക്കുന്നത്. മഞ്ഞമാധ്യമപ്രവര്‍ത്തനം പഠിക്കുകയാണോ ജസ്റ്റിസ് ശിവരാജന്‍ - എന്‍.എസ്. മാധവന്‍ ചോദിക്കുന്നു.