'തന്റെ നിയമനത്തെചൊല്ലി പ്രതിപക്ഷം അനാവശ്യമായ രാഷ്ട്രീയ വിവാദം ഉണ്ടാക്കുകയാണ്. ലാവ്ലിന് കേസില്‍ മാത്രമല്ല, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയുള്ള കേസ് റദ്ദാക്കിയുള്ള വിധിയും താന്‍ പുറപ്പെടുവിച്ചിട്ടുണ്ട്'- ജസ്റ്റിസ് ഉബൈദ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്ലിന് കേസില്‍ കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ച റിട്ട. ഹൈക്കോടതി ജഡ്ജിയായ ഉബൈദിന്റെ പുതിയ നിയമനത്തെചൊല്ലി വന്‍ വിവാദമാണ് ഉടലെടുത്തത്. വിവിധ പ്രതിപക്ഷ നേതാക്കള്‍ ഈ നിയമനത്തിനെതിരെ രംഗത്തെത്തിയിരുന്നു. പുതിയ പദവി ഏറ്റെടുക്കാന്‍ ജസ്റ്റിസ് ഉബൈദിന്റെ നീതിബോധം അനുവദിക്കില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു പി.ടി. തോമസ് എം.എല്‍.എയുടെ പ്രതികരണം.
Content Highlights: justice p ubaid given explanation about his new appointment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..