കൊച്ചി: നീതിക്കും നീതിപീഠത്തിനും വേണ്ടിയാണ് നിലകൊണ്ടതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. അച്ചടക്കലംഘനം ഉണ്ടായിട്ടില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം താനടക്കം നാല് ന്യായാധിപന്മാര്‍ ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ കാര്യത്തെക്കുറിച്ച് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ജസ്റ്റിസ് കുര്യന്‍ ജോസഫ്.

പ്രശ്‌നങ്ങള്‍ വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷ. ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം കൂട്ടാനാണ് താനുള്‍പ്പടെയുള്ള ജസ്റ്റിസുമാര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. ഇതോടെ എല്ലാം സുതാര്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

ഫുള്‍കോര്‍ട്ടില്‍ ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ചിരുന്നോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളില്‍ താനിപ്പോള്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.