റോഡില്‍ കുഴിയുണ്ടാകുന്നത് ജനങ്ങളുടെ കുഴപ്പംകൊണ്ടല്ല; വിമര്‍ശനവുമായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍


Justice Devan Ramachandran | Photo: Mathrubhumi

കൊച്ചി: റോഡുകളില്‍ കുഴി ഉണ്ടാകുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. അധികൃതരെ ചോദ്യം ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. ഗട്ടറില്‍നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല റോഡ് സേഫ്റ്റി. റോഡ് നന്നാക്കാന്‍ പറയേണ്ടത് കോടതിയാണോ എന്നും ഉദ്യോഗസ്ഥര്‍ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അപകടരഹിത കൊച്ചി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങളോട് നിങ്ങള്‍ സുരക്ഷിതരായിരിക്കണം, ഹെല്‍മെറ്റ് വെക്കണം, സീറ്റ് ബെല്‍റ്റ് ഇടണം എന്നുപറയുന്നതിനൊപ്പം തന്നെ റോഡ് പരിപാലിക്കുന്നവര്‍ തങ്ങള്‍ ചെയ്യുന്നത് കൃത്യമാണെന്ന് ജനങ്ങള്‍ക്ക് ഒരു ഉറപ്പ് കൊടുക്കണം. നമ്മള്‍ റോഡില്‍ കാണുന്ന എല്ലാ നിയമലംഘനങ്ങളും ജനങ്ങള്‍ ഉണ്ടാക്കുന്നതല്ല. അധികൃതര്‍ കണ്ണടയ്ക്കുന്നതോ, അധികൃതര്‍ ഉണ്ടാക്കുന്നതോ ആണ്. കുഴി ജനങ്ങളുണ്ടാക്കുന്നതല്ല. നമ്മളാരും പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ല', അദ്ദേഹം പറഞ്ഞു.

Content Highlights: justice devan ramachandran on road gutters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented