തോപ്പുംപടി: രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് നടന്ന പത്തൊമ്പതാമത് സംസ്ഥാന ജൂനിയര്‍ പെണ്‍കുട്ടികളുടെ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴയെ 8-0 നു പരാജയപ്പെടുത്തി മലപ്പുറം ജേതാക്കളായി. പാലക്കാടിനെ 3-2ന് പരാജയപ്പെടുത്തിയ കോട്ടയം മൂന്നാം സ്ഥാനം കരസ്ഥമാക്കി. 

സമാപന ചടങ്ങില്‍ ജില്ലാ സപോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ: പി.വി ശ്രീനിജിന്‍ വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.സംസ്ഥാന ബേസ്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ടി.പി ആനന്ദ് ലാല്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എം ഷാഹുല്‍ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഡോ. അന്‍സാരി,ടെന്നിസണ്‍ പി ജോസ്, എന്‍.കെ രാജേശ് കുമാര്‍, കെ.ആര്‍ കനകേശ്, അനീസ് മടവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി സോണിയ മോള്‍ സ്വാഗതവും മുഹമ്മദ് ശുഹൈബ് നന്ദിയും പറഞ്ഞു.