കാവല്‍ക്കാരനെ തള്ളിമാറ്റി അകത്തെത്തി, കയ്യില്‍കിട്ടിയത് പിഞ്ചുകുഞ്ഞിനെ; മറക്കാനാകുന്നില്ല ജുനൈദിന്


കെ.പി. നിജീഷ് കുമാര്‍

junaid
ജുനൈദ്

രിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കാതടപ്പിക്കും വിധത്തില്‍ ഒരു ശബ്ദം ഉയര്‍ന്നതോടെയാണ് പരിസരവാസിയായ ജുനൈദ് അവിടേക്ക് ഓടിച്ചന്നത്. വിമാനത്താവളത്തിനു സമീപത്തെ ഒരു കടയില്‍ നില്‍ക്കുകയായിരുന്നു ആ സമയം അദ്ദേഹം.

വിമാനങ്ങള്‍ പറന്നുയരുന്നതും അവയുടെ ഇരമ്പവും കുട്ടിക്കാലം മുതല്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ് ജുനൈദ്. എന്നാല്‍ വെള്ളിയാഴ്ച ആ കുന്നിന് താഴേക്ക് ഓടിയെത്തിയ ജുനൈദിന് പക്ഷെ കേള്‍ക്കേണ്ടി വന്നത് കുറെ നിലവിളി ശബ്ദങ്ങളാണ്.

റണ്‍വേയില്‍നിന്ന് പാളിപ്പോയ വിമാനം, 191 പേരുമായി കുന്നിന്‍താഴേക്ക് വീണ് രണ്ടായി മുറിഞ്ഞുമാറിയിരിക്കുന്നു. വന്‍ദുരന്തമാണ് സംഭവിച്ചതെന്ന് മനസ്സിലായതോടെ മറ്റൊന്നും ചിന്തിക്കാന്‍ നിന്നില്ല.

അകത്തേക്ക് കയറാന്‍ തടസ്സം പറഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനെ തള്ളി മാറ്റി അകത്തെത്തിയപ്പോള്‍ കണ്ടത് ചിതറി തെറിച്ച് പോയ ജീവനുകള്‍. ആദ്യം കൈയില്‍ കിട്ടിയത് ഒന്നര വയസ്സ് പ്രായംവരുന്ന ഒരു കുഞ്ഞിനെ ആയിരുന്നു. ആ കുഞ്ഞിനെയും എടുത്ത് ഓടുകയായിരുന്നു ജുനൈദ്. ആ നിമിഷത്തെ ഓര്‍ത്തെടുക്കുമ്പോള്‍ ഹൃദയം നുറുങ്ങിപ്പോവുന്നുണ്ട് ഈ ചെറുപ്പക്കാരന്.

ചോരയില്‍ കുളിച്ചുകിടക്കന്ന പലരെയും എടുത്ത് ഏതൊക്കെയോ ആശുപത്രികളിലേക്ക് ഓടുകയായിരുന്നു. പൈലറ്റും സഹപൈലറ്റും നാല് കുട്ടികളുമടക്കം 18 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

കോവിഡ് കാലമാണ്. കണ്‍ടെയ്ന്‍മെന്റ് സോണാണ്, പക്ഷെ ആ നിമിഷം രോഗഭയം ജുനൈദില്‍നിന്നും മറ്റ് രക്ഷാപ്രവര്‍ത്തകരില്‍നിന്നും എങ്ങോട്ടോ മാറിപ്പോവുകയായിരുന്നു.പുലര്‍ച്ചെ ഏകദേശം മൂന്നുമണി വരെ ജുനൈദും സംഘവും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

മൂന്നു തവണ വട്ടമിട്ട് കറങ്ങിയാണ് വിമാനം ഒടുവില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചത്. ഇപ്പോള്‍ തെന്നി വീണ ഭാഗത്തേക്ക് സാധാരണ രീതിയില്‍ വിമാനം ലാന്‍ഡ് ചെയ്യുക പതിവുള്ളതല്ല. എന്നാല്‍ ഒരു പക്ഷെ ഇതല്ലാതെ മറ്റൊരു വഴിയില്ലെന്ന് പൈലറ്റിന് തോന്നിയിരിക്കാം. അത്രയും അനുഭവ സമ്പത്തുള്ള ഒരു പൈലറ്റല്ലേ അദ്ദേഹം? ഒരു പക്ഷെ ഇങ്ങനെയല്ലായിരുന്നെങ്കില്‍ കത്തിപോവേണ്ടതായിരുന്നില്ലേ?- ജുനൈദ് പറയുന്നു.

ജുനൈദിന് വെള്ളിയാഴ്ച രാത്രിയിലെ കാഴ്ചകള്‍ കണ്ണില്‍നിന്ന് മായുന്നേയില്ല. കുട്ടിക്കാലം മുതല്‍ തന്നെ കരിപ്പൂര്‍ എയര്‍ പോര്‍ട്ടും വിമാനവും സ്ഥിരം കാഴ്ചയായിരുന്നെങ്കിലും ഇത്തരമൊരു കാഴ്ച മോക്ഡ്രില്ലുകളില്‍ പോലും കണ്ടിട്ടില്ലെന്ന് ജുനൈദ് കൂട്ടിച്ചേര്‍ക്കുന്നു. റണ്‍വേയിലെ വെള്ളവും ശക്തമായ കാറ്റുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരേണ്ടതുമുണ്ട്.

content highlights: junaid man who involved in rescue operation at karipur flight tragedy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023

Most Commented