പ്രതീകാത്മക ചിത്രം | Getty Images
കോഴിക്കോട്: കൊടുവള്ളിയില്‍ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനായി കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കിഴക്കോത്ത് പരപ്പാറ ചെട്യാംകുന്നുമ്മല്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ മകന്‍ അസീസിന്റെ മൂന്ന് വയസ്സുകാരനായ മകന്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനായി റംല കിണറ്റിലേക്ക് എടുത്തു ചാടി. ഓടിയെത്തിയ പരിസരവാസികള്‍ കിണറ്റില്‍ പൈപ്പില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി. അപ്പോഴാണ് റംലയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നരിക്കുനിയില്‍നിന്ന് അഗ്നിശമന സേനയെത്തിയാണ് മൃതദേഹം കരക്കെത്തിച്ചത്.
Content Highlights: jumped to save the grandson who had fallen into the well, died house wife
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..