കൊച്ചി: 'ഞാന്‍ ഇതുവരെ സൈക്കിള്‍ ചവിട്ടിയിട്ടില്ല, എന്നെങ്കിലും എനിക്കൊരു സൈക്കിള്‍ കിട്ടുമോ' എന്ന് ചോദിച്ച ആരോമലിന് സൈക്കിള്‍ നല്‍കി ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ്.

പിണവൂര്‍കുടി ഗവ. സ്‌കൂളിലെ നാലാം ക്ലാസുകാരനായ ആരോമലിന്റെ സൈക്കിള്‍ ചവിട്ടാനുള്ള മോഹം കഴിഞ്ഞ ദിവസം മാതൃഭൂമി പ്രസിദ്ധികരിച്ചിരുന്നു. ആദിവാസി കുട്ടികള്‍ പഠനത്തിലും സാമൂഹിക ജീവിതത്തിലും നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മാതൃഭൂമി പ്രസിദ്ധീകരിച്ച ' അക്കരെയാണ് സ്വപ്നങ്ങള്‍ 'എന്ന പരമ്പരയുടെ ഭാഗമായാണ് ആരോമലിന്റെ കഥയും പ്രസിദ്ധീകരിച്ചത്. 

aromal

പരമ്പര വായിച്ച് ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പിണവൂര്‍ക്കുട്ടി ട്രൈബല്‍ ഹൈസ്‌കൂളിലെത്തി സൈക്കിളും മധുരം മലയാളം പദ്ധതിയില്‍ പത്രങ്ങളും നല്‍കി. കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ പേരില്‍ ഭരണസംഹിത കോപ്പികളും അദ്ദേഹം നല്‍കി.

Content Highlights: mathrubhumi impact