ഹണി എം.വർഗീസ് | Screengrab: Mathrubhumi News
കൊച്ചി: എല്ലാവര്ക്കും ശിക്ഷ വാങ്ങിനല്‍കലല്ല പ്രോസിക്യൂട്ടറുടെ ജോലിയെന്ന് ജഡ്ജി ഹണി എം.വര്‍ഗീസ്. പോലീസ് കൊണ്ടുവരുന്ന കേസില്‍ ശിക്ഷ വാങ്ങിനല്‍കുന്നതല്ല പ്രോസിക്യൂട്ടറുടെ ജോലി. പ്രോസിക്യൂട്ടറുടെ ഉത്തരവാദിത്വം സമൂഹത്തോടാണ്. ഇക്കാര്യം സുപ്രീംകോടതി നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹണി എം.വര്‍ഗീസ് പറഞ്ഞു.
പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെങ്കില്‍ പ്രോസിക്യൂട്ടര്‍ അത് അംഗീകരിക്കാന്‍ തയ്യാറാകണം. അത്തരത്തില്‍ ജാമ്യം നല്‍കുന്നതിനുള്ള ഇടപെടലുകള്‍ പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്നുണ്ടാകണം. എന്നാല്‍ അങ്ങനെ ചെയ്താല്‍ പഴി കേള്‍ക്കുമെന്ന ഭീതിയാണ് പല പ്രോസിക്യൂട്ടര്‍മാര്‍ക്കും ഉള്ളതെന്നും ഹണി എം.വര്‍ഗീസ് പറഞ്ഞു.
പ്രോസിക്യൂട്ടര്‍മാര്‍ക്കും അഭിഭാഷകര്‍ക്കും നിയമവിദ്യാര്‍ഥികള്‍ക്കുമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിലായിരുന്നു ജഡ്ജിയുടെ പരാമര്‍ശം. നടിയെ ആക്രമിച്ച കേസ് വിചാരണ നടത്തുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്.
Content Highlights: judge honey m varghese says about prosecutor's responsibility
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..