ആറാം തീയതി രാവിലെ വന്നോ പൈസ തരാം; കെ. സുരേന്ദ്രനും പ്രസീതയുമായുള്ള സംഭാഷണത്തിന്റെ പൂര്‍ണരൂപം


പ്രസീത, കെ.സുരേന്ദ്രൻ | Photo: Mathrubhumi News & Mathrubhumi Archives

കോഴിക്കോട്‌: എന്‍.ഡി.എ. സ്ഥാനാര്‍ഥിയാകാന്‍ സി.കെ. ജാനു പണം ആവശ്യപ്പെട്ടതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്‌. സി.കെ. ജാനു പണം ചോദിച്ചതിനെക്കുറിച്ചും പണം കൈമാറുന്നതിനെക്കുറിച്ചും ജെ.ആര്‍.പി. ട്രഷറര്‍ പ്രസീതയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ ശബ്ദരേഖയാണ്‌ മാതൃഭൂമി ന്യൂസ്‌ പുറത്തുവിട്ടത്‌. കെ.സുരേന്ദ്രനുമായാണ്‌ താന്‍ സംഭാഷണം നടത്തിയതെന്നും ശബ്ദരേഖ സത്യമാണെന്നും പ്രസീത പറഞ്ഞു. ഇതനുസിച്ച്‌ കെ.സുരേന്ദ്രന്‍ സി.കെ. ജാനുവിന്‌ പണം കൈമാറിയിട്ടുണ്ടെന്നും പ്രസീത മാതൃഭൂമി ന്യൂസിനോട്‌ പ്രതികരിച്ചു.

ഫോണ്‍സംഭാഷണത്തിന്റെ പൂര്‍ണരൂപം:

കെ.സുരേന്ദ്രന്‍: ഹലോ...

പ്രസീത: ഹലോ.. സാര്‍, ഞാന്‍ ഇന്നലെ ഒരുകാര്യം പറഞ്ഞിരുന്നില്ലേ സാറിനോട്‌.

കെ.സുരേന്ദ്രന്‍: ആ...

പ്രസീത: ആ.. ഞാന്‍ മുമ്പേ ആ കാര്യമാണ്‌ പറഞ്ഞത്‌. ചേച്ചി ഇന്നലെ പത്ത്‌ കോടി എന്നൊക്കെ പറഞ്ഞത്‌ അത്‌ നമുക്കും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്‌ സാറിനും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്‌ എന്ന്‌ നമുക്ക്‌ അറിയാം.

കെ.സുരേന്ദ്രന്‍: ഇപ്പോ അവരെന്താ പറയുന്നത്‌?

പ്രസീത: നിലവില്‍, ഇപ്പോ... ഞാന്‍ കാര്യം തുറന്നുപറയാം സാറിനോട്‌. നമ്മള്‍ അവിടെന്ന്‌ ഇങ്ങോട്ട്‌ വരുന്ന വഴിയില്‍ നമ്മള്‍ ഇതിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്‌തു. കാരണം സാറ്‌ പറഞ്ഞത്‌ നമ്മള്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ട്‌. അവര്‍ക്ക്‌ അത്‌ അധികം ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാകില്ല. അവര്‍ പിടിവാശിയൊക്കെ പിടിച്ചു. പിന്നെ അവര്‍ ലാസ്റ്റ്‌ ടൈമില്‍ ഒരുകാര്യം പറഞ്ഞു. അവര്‍ മുമ്പ്‌ സി.പി.എമ്മില്‍ ഉണ്ടായ സമയത്ത്‌, അതായത്‌ നമ്മള്‍ ആ ഒരു സഹകരണ സമയത്ത്‌ അവര്‍ ആരോടൊക്കെയോ കുറച്ച്‌ കാശ്‌ ഒക്കെ വാങ്ങിയിട്ടുണ്ടെന്നാണ്‌ പറയുന്നേ. അപ്പോ ആ കാശ്‌ കൊടുക്കാതെ എനിക്ക്‌ എന്‍ഡിഎയുടെ ഭാഗമായിട്ട്‌ വന്നാല്‍ അവര്‍ പ്രശ്‌നങ്ങളും മറ്റും ഉണ്ടാക്കും. എനിക്കിപ്പോ ഒരു പത്ത്‌ ലക്ഷം രൂപ ഇപ്പോ വേണമെന്നാണ്‌ അവര്‍ പറയുന്നത്‌. ഇതില്‍ നമുക്ക്‌ ഒരു റോളുമില്ല. അപ്പോ അത്‌ അവര്‍ക്ക്‌ കൊടുക്കുകയാണെങ്കില്‍ ഈ ഏഴാം തീയതിയിലെ അമിത്‌ ഷായുടെ പരിപാടി തുടങ്ങിയാല്‍ മുതല്‍ അവര്‍ സജീവമായി രംഗത്തുണ്ടാകും. പിന്നെ, ബത്തേരി സീറ്റ്‌. പിന്നെ ബാക്കി പറഞ്ഞ കാര്യങ്ങളും. ബത്തേരി അവര്‍ക്ക്‌ മത്സരിക്കേണ്ട ഒരു സീറ്റ്‌, വേറെ നമുക്ക്‌ വേറെ സീറ്റൊന്നും വേണ്ട. പിന്നെ ആ പോസ്‌റ്റ്‌ പറഞ്ഞത്‌ ഇലക്ഷന്‍ കഴിഞ്ഞിട്ട്‌. അതൊക്കെ നമ്മള്‍ പറഞ്ഞ്‌ റെഡിയാക്കി അവേരോട്‌. അതൊക്കെ അങ്ങനെയേ പറ്റൂള്ളൂ. നമ്മള്‍ ഒരു മൂന്ന്‌ മണിക്ക്‌ ശേഷമാണ്‌ അവിടെന്ന്‌ വിട്ടത്‌. കാര്യങ്ങളൊക്കെ പറഞ്ഞ്‌ മനസിലാക്കിയിട്ട്‌. ക്യാഷിന്റെ കാര്യം സാറിന്‌ എങ്ങനെയാണ്‌ ഡീല്‍ ചെയ്യാന്‍ പറ്റുന്നതെന്ന്‌ വെച്ചാല്‍ ചെയ്‌തോ. അവര്‍ക്ക്‌ ഡയറക്ട്‌ കൊടുക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ ചെയ്‌തോ. അല്ലെങ്കില്‍ പിന്നെ എന്താണ്‌ ചെയ്യാന്‍ പറ്റുന്നതെങ്കില്‍ ചെയ്യുക. പിന്നെ നമ്മുടെ ഒരുകാര്യം കൂടി തുറന്നുപറയാം. ഞാനിപ്പോ കുറേ ദിവസമായി ഇതിന്റെ വഴിയേ ഓടിനടക്കാണ്‌. അഞ്ചുപൈസ കൈയിലില്ല. അപ്പോ ആ ഒരു സ്‌റ്റാര്‍ട്ടിങ്ങിന്റെ, നമ്മുടെ കുറച്ച്‌ പ്രശ്‌നങ്ങളുമുണ്ട്‌ ഇതില്‍. അപ്പോ നമുക്ക്‌ എന്തെങ്കിലും ഒരിത്‌...

കെ.സുരേന്ദ്രന്‍: ആ പറഞ്ഞോ, അത്‌ പറഞ്ഞോ...സമയം കളയേണ്ട, അത്‌ പറഞ്ഞോ...

പ്രസീത: നമുക്ക്‌ എന്തെങ്കിലും കുറച്ച്‌ പൈസ നമുക്ക്‌ കൂടി തരണം. കാരണം നമ്മുടെ പാര്‍ട്ടിയുടെ വര്‍ക്കിനാണേ, നമ്മുടെ ഞാന്‍ പേഴ്‌സണലി അല്ല പറയുന്നേ...

കെ.സുരേന്ദ്രന്‍: ആ മനസിലായി. എല്ലാം മനസിലായി.

പ്രസീത: അത്‌ സാറിന്‌ തോന്നുന്ന ഇതില്‌...

കെ.സുരേന്ദ്രന്‍: ആ. എങ്ങനെ.. എവിടെവെച്ച്‌...

പ്രസീത: അത്‌ എന്താണെന്ന്‌ സാറ്‌ പറഞ്ഞോ.. നമ്മള്‍ എവിടെയാണ്‌ വരേണ്ടത്‌.

കെ.സുരേന്ദ്രന്‍: അല്ല, ഏഴാംതീയതി വരുമ്പോള്‍ നേരിട്ട്‌ കൈയില്‍ കൊടുക്കണമെങ്കില്‍ അങ്ങനെ കൊടുക്കാം. അല്ലെങ്കില്‍

പ്രസീത: ഹം... അതിന്‌ മുന്നേ കൊടുക്കുകയാണെങ്കില്‍ അതാണ്‌ നല്ലതെന്നാണ്‌ അവര്‍ പറയുന്നത്‌.

കെ.സുരേന്ദ്രന്‍: അവര്‍ ആറാംതീയതി വന്നോട്ടെന്ന്‌... ആറാം തീയതി ഞാന്‍ നേരിട്ട്‌ കൈയില്‍ കൊടുക്കാം. നിങ്ങളും വന്നോ.. അപ്പോ പിന്നെ ഏഴാംതീയതി വന്നാല്‍ മതിയല്ലോ.. അല്ലെങ്കില്‍ പിന്നെ അതിനുശേഷം. അതേ ഈ പൈസ ഡീലിങ്‌ ഇലക്ഷന്‍ ടൈമില്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുനടക്കലൊന്നും നടക്കില്ല.


പ്രസീത: അല്ല, സാര്‍, ഒരുകാര്യം കൂടി ഞാന്‍ അതിന്റിടയ്‌ക്ക്‌ പറഞ്ഞോട്ടെ. ആറാം തീയതി അങ്ങനെയാണെങ്കില്‍ നമ്മള്‍ പത്രസമ്മേളനം വിളിക്കാമെന്നാണ്‌ വിചാരിക്കുന്നത്‌.

കെ.സുരേന്ദ്രന്‍: ആറാം തീയതി രാവിലെ വന്നോ, ഞാന്‍ പൈസ തരാം.

പ്രസീത: ആ.. അതാണ്‌ വിചാരിക്കുന്നത്‌. അങ്ങനെയാണെങ്കില്‍ ഏഴാംതീയതി തന്നെ നമുക്ക്‌ അങ്ങോട്ടേക്ക്‌ കയറാല്ലോ, എറണാകുളത്തുവെച്ച്‌ തന്നെ പത്രസമ്മേളനം വിളിക്കാം.

കെ.സുരേന്ദ്രന്‍: അല്ല, ആറാം തീയതി തിരുവനന്തപുരത്ത്‌ വന്നിട്ട്‌ ഒരുദിവസം സ്റ്റേ ചെയ്‌താല്‍ മതിയല്ലോ. ഞങ്ങളൊക്കെ ആറാം തീയതി തിരുവനന്തപുരത്ത്‌ ഉണ്ടാകും.

പ്രസീത: അതെയോ, എന്നാ അവിടെനിന്ന്‌ തന്നെ നമുക്ക്‌ പ്രസ്‌ ക്ലബ്‌ മീറ്റിങ്‌ വിളിക്കാലോ

കെ. സുരേന്ദ്രന്‍: ഓ റൈറ്റ്‌ റൈറ്റ്‌... രാവിലെ എത്തിക്കോളൂ ആറാം തീയതി. ഞാന്‍ പറയാം.

പ്രസീത: ആയിക്കോട്ടെ, അപ്പോ ഓക്കെ ശരി

കെ.സുരേന്ദ്രന്‍: ശരി..


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented