തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരോട് സര്‍ക്കാര്‍ കാണിക്കുന്നത് മുഷ്ക്കെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇതു തന്നെയാണ് ഇന്ത്യ ഭരിക്കുന്നവരും സാധാരണക്കാരോട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേതനവര്‍ധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആമസോണ്‍ കാടുകള്‍ കത്തിയാല്‍ പ്രതിഷേധിക്കുന്ന ഡിഐഎഫ്ഐക്ക് ആശമാരുടെ സമരത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിടാന്പോലുമുള്ള ധൈര്യമോ ബോധമോ ഇല്ലെന്നും ജോയ് മാത്യു പരിഹസിച്ചു.
സമരങ്ങളുണ്ടാകുമ്പോള്‍ അതിനെ നേരിടേണ്ട രീതികളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ചര്‍ച്ചക്ക് വിളിക്കുക എന്നത്. 45 ദിവസമായി സമരം നടത്തുന്ന സ്ത്രീകളെ അവഗണിക്കുന്ന മുഷ്ക് ഇടതുപക്ഷ സര്‍ക്കാറിന്റെതല്ല, മറിച്ച് ഇന്ത്യ ഭരിക്കുന്ന അതേ സര്‍ക്കാറിന്റെതാണെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം സമരങ്ങള്‍ കണ്ടിട്ടും കാണാതെയിരിക്കുന്ന ഒരു വലിയ വിഭാഗമുണ്ട് നമ്മുടെ നാട്ടില്‍. ആമസോണ്‍ കാടുകള്‍ കത്തിയാല്‍ ബ്രസീല്‍ എംബസിക്കു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തും. അങ്ങനെയാണ് ബ്രസീല്‍ പോലും ആമസോണ്‍ കത്തുന്ന കാര്യം അറിയുന്നതെന്നും ഡിവൈഎഫ്ഐയെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു വ്യക്തമാക്കി.
Content Highlights: Actor Joy Mathew slams Kerala government`s apathy towards protesting Asha workers
Published: 26 Mar 2025, 01:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented