കോഴിക്കോട്: ബ്രണ്ണന്‍ കോളേജ് പഠനകാലത്തെ വീരവാദങ്ങള്‍ മുഴക്കി മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പോരടിക്കുന്നതില്‍ പരിഹാസവുമായി സിനിമ-സാമൂഹ്യ പ്രവര്‍ത്തകനായ ജോയ് മാത്യു.

ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അന്‍പത്  കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ  വിളമ്പുന്നവരെ  പരിഹസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ തന്നെയാകും ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം...

ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്പോള്‍ അന്‍പത്  കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ  വിളമ്പുന്നവരെ  പരിഹസിക്കരുത്.
ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും.
ഇന്ത്യന്‍ ജനതക്ക് മൊത്തത്തിലാണെങ്കിലും കേരള ജനതയ്ക്ക് മാത്രമാണെങ്കിലും !അതില്‍ നമ്മള്‍ മലയാളികള്‍ക്കാണ് ആഹ്ലാദിക്കാന്‍ കൂടുതല്‍ വകയുള്ളത് എന്നാണു എന്റെയൊരു നിഗമനം .
നിങ്ങളുടെയോ ?