സ്ത്രീത്വത്തെ അപമാനിച്ചു; മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ പി.സി ജോര്‍ജിനെതിരേ കേസെടുത്തു


പിസി ജോർജ് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പി.സി ജോര്‍ജിനെതിരേ പോലീസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസെടുത്തത്.

തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പി.സി ജോര്‍ജ് പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. സോളാര്‍ കേസ് പ്രതി നല്‍കിയ ലൈംഗിക പീഡനക്കേസിന് പിന്നാലെയാണ് പി.സിക്കെതിരേ മ്യൂസിയം പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പുതിയ കേസില്‍ പി.സി ജോര്‍ജിനെതിരേ ചുമത്തിയത്.

ജൂലായ് രണ്ടിന് പീഡനക്കേസില്‍ പിസി ജോര്‍ജ് അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് 'എന്നാല്‍ നിങ്ങളുടെ പേര് പറയാം' എന്ന് പി.സി പറഞ്ഞതാണ് വിവാദമായത്.

കൈരളി ടിവിയിലെ മാധ്യമപ്രവർത്തകയ്ക്കു നേരെയായിരുന്നു പി.സി ജോർജിന്‍റെ മോശം പെരുമാറ്റമുണ്ടായത്. സംഭവത്തില്‍ പിസി ജോര്‍ജ് നേരത്തെ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു.

Content Highlights: journalist insulted case, police case against pc george

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented