തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച യുവതിയെ അവഹേളിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് എം.സി. ജോസഫൈന്‍ രാജിവെക്കേണ്ടെന്ന നിലപാടുമായി ഡി.വൈ.എഫ്.ഐ.

ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചതോടെ വിഷയം അവസാനിച്ചുവെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു. അതേസമയം റഹീമിന്റെ പ്രസ്താവന വന്ന് മണിക്കൂറിനുള്ളില്‍ രാജിവെക്കാന്‍ സി.പി.എം. ജോസഫൈന് നിര്‍ദേശം നല്‍കുകയും അവര്‍ രാജി സമര്‍പ്പിക്കുകയും ചെയ്തു.

എം.സി. ജോസഫൈന്‍ രാജിവെക്കണമെന്ന എ.ഐ.എസ്.എഫ്. നിലപാട് തള്ളിക്കൊണ്ടായിരുന്നു ഡി.വൈ.എഫ്.ഐയുടെ നിലപാട്. വനിതാ കമ്മിഷന്‍ അധ്യക്ഷ വിഷയത്തില്‍ ക്ഷമാപണം നടത്തിയിട്ടുണ്ടെന്നും അതോടെ വിവാദം അവസാനിക്കേണ്ടതാണെന്നും ആയിരുന്നു റഹീമിന്റെ വാക്കുകള്‍.

അതേസമയം ഇന്നും സംസ്ഥാനമെമ്പാടും പ്രതിപക്ഷ വനിതാ സംഘടനകള്‍ ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയിരുന്നു.

content highlights: josephine controversy: no need to resign says dyfi, should resign-cpm