ജോസ് തെറ്റയില്‍ പ്രതിയായിരുന്ന കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിയുടെ വീട്ടുമുറ്റത്ത് ബഹളംവെച്ചു


1 min read
Read later
Print
Share

ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട് | ഫയൽചിത്രം | മാതൃഭൂമി

കോട്ടയം: മുന്‍മന്ത്രി ജോസ് തെറ്റയില്‍ പ്രതിയായിരുന്ന കേസിലെ പരാതിക്കാരി ഉമ്മന്‍ചാണ്ടിയുടെ വീട്ടുമുറ്റത്ത് ബഹളംവെച്ചു. തനിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്.

ഞായറാഴ്ച രാവിലെ 9.30-നായിരുന്നു സംഭവം. ഉമ്മന്‍ചാണ്ടി വീട്ടുമുറ്റത്ത് ജനങ്ങളെ കണ്ടുകൊണ്ടിരിക്കെയാണ് ഇവര്‍ വന്നത്. തന്റെ ആവശ്യങ്ങള്‍ ഇവര്‍ ഉമ്മന്‍ചാണ്ടിയോട് പറഞ്ഞു. അദ്ദേഹം മറുപടിയും നല്‍കി. തുടര്‍ന്ന് ഇവര്‍ മുറ്റത്ത് മാറിനിന്നു. ഉമ്മന്‍ചാണ്ടി, തന്നെ കാണാനെത്തിയ എല്ലാവരെയും കണ്ടശേഷം 11 മണിയോടെ മടങ്ങി.

ഇതിനിടെ ഇവര്‍ മുറ്റത്തുനിന്ന് ബഹളംവെയ്ക്കുകയായിരുന്നു. നഷ്ടപരിഹാരം നല്‍കാന്‍ നേരത്തെ ധാരണയുണ്ടായിരുന്നെന്നും അത് ഉമ്മന്‍ചാണ്ടിക്ക് അറിയാമെന്നും അവര്‍ ആരോപിച്ചു. മടങ്ങാതെ അവിടെനിന്നതോടെ പ്രവര്‍ത്തകര്‍ പോലീസിനെ വിവരം അറിയിച്ചു. പിങ്ക് പോലീസെത്തി അവരെ കാറില്‍ കോട്ടയത്ത് എത്തിച്ച് നാട്ടിലേക്ക് മടക്കി അയച്ചു.

Content Highlights: jose thettayil case complainant creates scene in front of oommen chandy's home

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

'സുരേഷ് ഗോപി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വീടുവാടകക്കെടുത്ത് താമസം തുടങ്ങി'; ഇ.ഡിക്കെതിരേ ഗോവിന്ദൻ

Sep 23, 2023


sudhakaran, kg george

1 min

'നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു'; കെ.ജി. ജോര്‍ജിന്റെ വിയോഗത്തില്‍ ആളുമാറി അനുശോചിച്ച് സുധാകരന്‍

Sep 24, 2023


mv govindan

1 min

'ഒറ്റുകൊടുക്കരുത്, ഒറ്റക്കെട്ടായി നില്‍ക്കണം'; കരുവന്നൂര്‍ കേസില്‍ എം.വി ഗോവിന്ദന്റെ താക്കീത്

Sep 24, 2023


Most Commented