Jose K Mani
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്കാന് എല്‍.ഡി.എഫില്‍ തീരുമാനം. ഈ മാസം 29ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിക്കും. യുഡിഎഫ് മുന്നണി വിട്ട് എല്‍ഡിഎഫിലേക്ക് വന്നപ്പോള്‍ ജോസ് കെ. മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരള കോണ്‍ഗ്രസ് ഒഴിഞ്ഞ സീറ്റായതിനാല്‍ അവര്‍ക്ക് തന്നെ നല്കാന് എല്‍ഡിഎഫില്‍ ധാരണയാകുകയായിരുന്നു. വിഷയം മുന്നണിയോഗത്തില്‍ കാര്യമായ ചര്‍ച്ചയായില്ല.
നാളെ കേരള കോണ്‍ഗ്രസ് യോഗം കോട്ടയത്ത് ചേരുന്നുണ്ട്. ഈ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ജോസ് കെ മാണി തന്നെ മത്സരിക്കാനാണ് സാധ്യതയെന്നും കാര്യമായ മാറ്റമുണ്ടാകില്ലെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. നേരത്തെ യുഡിഎഫിലേക്ക് മടങ്ങിയപ്പോള്‍ കോണ്‍ഗ്രസ് നല്കിയ സീറ്റിലാണ് ജോസ് കെ. മാണി രാജ്യസഭയിലേക്ക് വിജയിച്ചത്.
മുന്നണി മാറിയതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ മത്സരിക്കാനായിരുന്നു ജോസ് എം.പി സ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ പാലായില്‍ മാണി സി. കാപ്പനോട് മത്സരിച്ച ജോസ് കെ. മാണി തോറ്റിരുന്നു. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഒരിക്കല്‍ രാജിവെച്ചൊഴിഞ്ഞ പദവിയിലേക്ക് മടങ്ങാന്‍ ജോസ് കെ. മാണി വീണ്ടും തയ്യാറെടുക്കുന്നത്. ഒഴിവ് വരുന്ന സീറ്റുകള്‍ അതാത് കക്ഷികള്‍ക്ക് നല്കുന്ന കീഴ്വഴക്കമാണ് നേരത്തെയും ഇടതുമുന്നണിയിലുള്ളത്.
Content Highlights: Jose k mani to contest in rajyasabha bypolls as ldf grants seat for kerala congress
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..