മാണി സി. കാപ്പൻ | ഫോട്ടോ: ജി. ശിവപ്രസാദ്
കോട്ടയം: പാലാ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന്‍ എംഎല്‍എ. ജോസ് കെ. മാണി പക്ഷം ഇടതുപക്ഷത്തേയ്ക്ക് വരുന്നതിനെ എന്‍സിപി സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഞങ്ങളുടെ അക്കൗണ്ടിലുള്ള സീറ്റ് നല്‍കി അതുവേണ്ടെന്നാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ജോസ് കെ. മാണി ഇടതുമുന്നണിയിലേക്ക് വരുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളെ കണ്ടത്.
ജോസ് കെ. മാണി എല്‍ഡിഎഫില്‍ വരുന്നതിനെ എന്‍സിപി സ്വാഗതം ചെയ്യുന്നു. എന്നാല്‍ അവരെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച എല്‍ഡിഎഫില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. മുഖ്യമന്ത്രിയോ പാര്‍ട്ടി നേതാക്കളോ ഒരു ഘടകകക്ഷികളുമായും ഈ കാര്യം ആലോചിച്ചിട്ടില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.
അവര്‍ക്ക് എത്രത്തോളം പരിഗണന നല്‍കണമെന്നും അവര്‍ക്ക് എന്ത് നല്‍കണമെന്നും അവരല്ല, മറ്റു കക്ഷികളാണ് തീരുമാനിക്കുന്നത്. പാലായില്‍ ജോസ് കെ. മാണിയുടെ ജനസമ്മതി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വ്യക്തമായതാണ്.
പാലാ മാണിക്ക് ഭാര്യയാണെങ്കില്‍ തനിക്കത് ഹൃദയമാണ്. പാലാ മാത്രമല്ല, കുട്ടനാട്, ഏലത്തൂര്‍ എന്നീ എന്‍സിപി വിജയിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. പാലായില്‍ താന്‍ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ താന്‍ നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
Content Highlights: Jose K. Mani's LDF entry; will not give the Pala seat- Mani c kappan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..