ജോസ് കെ മാണി | Screengrab: മാതൃഭൂമി ന്യൂസ്
കോട്ടയം: തീവ്രവാദം സംബന്ധിച്ച് സിപിഎം നിലപാടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി. ഈ വിഷയത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ നടന്നതാണെന്നും ഉചിതമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.
നാര്‍ക്കോട്ടിക ജിഹാദ് സംബന്ധിച്ച് കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കാര്യമില്ലെന്നും അത് വെറു പ്രതിപക്ഷ ആരോപണങ്ങളായി മാത്രം കണ്ടാല്‍ മതിയെന്നും ജോസ് കെ മാണി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ജോസ് പറഞ്ഞു.
തനിക്ക് കാനം രാജേന്ദ്രനോട് ഒരു വിരോധവുമില്ലെന്നും ബഹുമാനിക്കുന്ന നേതാവാണെന്നും ജോസ് പറഞ്ഞു. കാനം എന്തുകൊണ്ടാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ഇത് ഇപ്പോള്‍ തുടങ്ങിയതല്ലെന്നും ജോസ് പറഞ്ഞു.
സിപിഐ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും പരാതി പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണിയില്‍ വലിപ്പ ചെറുപ്പമില്ലെന്നും എല്ലാ കക്ഷികളും പ്രവര്‍ത്തിക്കുന്നത് മുന്നണിയുടെ അടിത്തറ ബലപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും ജോസ് കെ മാണി പറഞ്ഞു.
Content Highlights: Jose K Mani on CPM view about terrorism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..