ജോസ് കെ മാണി | ഫോട്ടോ : ജി ശിവപ്രസാദ് | മാതൃഭൂമി
കോട്ടയം: കെ എം മാണിയെ പിന്തുണച്ചവർ തങ്ങൾക്കൊപ്പമുണ്ടാകുമെന്നും മാണിയെ ചതിച്ചവർക്കുള്ള തിരിച്ചടിയാകും ഈ തിരഞ്ഞെടുപ്പെന്നും ജോസ്.കെ മാണി. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മാണിയെ സ്നേഹിച്ചവർക്ക് രണ്ടില ചിഹ്നത്തെ ഒരിക്കലും തള്ളിപ്പറയാൻ സാധിക്കില്ല, ആ ചിഹ്നത്തിനായി പി ജെ ജോസഫ് വിഭാഗം നടത്തിയ പരാക്രമങ്ങൾ ജനങ്ങൾ കണ്ടതാണ്-ജോസ് കെ മാണി പറഞ്ഞു.
ഇടതു സർക്കാർ ചെയ്ത വികസന പ്രവർത്തനങ്ങൾ ചർച്ചയാകുമെന്നും കോട്ടയത്തും മധ്യകേരളത്തിലും ഇടതുപക്ഷ ജനാധിപത്യമുന്നണിയ്ക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു. എൽഡിഎഫ് ചരിത്രവിജയം നേടുമെന്നുള്ള വിശ്വാസവും ജോസ് കെ മാണി പങ്കുവെച്ചു.
Content Highlights: Jose K Mani Local Body Election 2020


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..