ജോസ് പോയത് മാണിയെ അപമാനിച്ചവരോടെപ്പം: എല്ലാ സീറ്റുകളും രാജിവയ്ക്കണം; പിജെ ജോസഫ്


1 min read
Read later
Print
Share

പിജെ ജോസഫ് |ഫോട്ടോ: ബി മുരളീകൃഷ്ണൻ മാതൃഭൂമി

കോട്ടയം: മുന്നണി മര്യാദ പാലിക്കാതെയാണ് ജോസ് കെ മാണി പുറത്തുപോയതെന്നും പാലയും കാഞ്ഞിരിപ്പള്ളിയും കിട്ടുമോയെന്ന ഉറപ്പുപോലും ലഭിക്കാതെയാണ് അപ്പുറത്തേക്ക് ചാടിയതെന്നും പി.ജെ ജോസഫ്. ജോസ് കെ മാണിയുടെ ഇടതു മുന്നണി പ്രവശനത്തോട് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് വിടാനുള്ള കാരണം ആരൊക്കെയാ പിന്നില്‍ നിന്ന് കുത്തിയതെന്നാണെന്ന് ജോസ് കെ മാണി പറഞ്ഞു. അങ്ങനെയെങ്കില്‍ ആ കുത്തിയത് ആരൊക്കെയാണെന്നു അദ്ദേഹം വ്യക്കമാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. യുഡിഎഫ് ആണ് ബജറ്റ് അവതരണ വേളയില്‍ മാണിസാറിനൊപ്പം ഉറച്ചുനിന്നത്. മാണിസാറിനെ അപമാനിക്കാന്‍ ശ്രമിച്ചത് എല്‍ഡിഎഫ് ആണ്. അതെല്ലാം മറന്നുകൊണ്ടാണ് ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പം പോയിരിക്കുന്നതെന്നും പിജെ ജോസഫ്.

മാണിസാറിനെ സ്‌നേഹിക്കുന്നവര്‍ യുഡിഎഫിലുള്ളവരാണെന്നും അവര്‍ തങ്ങളോടൊപ്പം നില്‍ക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി, രാജ്യസഭാ സീറ്റ് താന്‍ ആവശ്യപ്പെട്ടുവെന്ന ജോസ് കെ മാണിയുടെ ആരോപണം സത്യവിരുദ്ധമാണെന്നും പിജെ ജോസഫ്. എം.പി സ്ഥാനം രാജിവച്ചത് ധാര്‍മ്മികതയുടെ പേരിലാണെങ്കില്‍ യുഡിഎഫില്‍ നിന്ന് ജയിച്ച പാര്‍ലമെന്ററി, അസംബ്ലി സീറ്റുകള്‍ ഉള്‍പ്പെടെയുള്ള രാജിവയ്ക്കണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.

Content Highlight: Jose K Mani LDF entry : PJ joseph reaction

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mk kannan

1 min

വിറയല്‍ കാരണം ചോദ്യംചെയ്യല്‍ നിര്‍ത്തിവെച്ചന്ന് ഇ.ഡി; ഔദാര്യമുണ്ടായിട്ടില്ലെന്ന് എം.കെ കണ്ണന്‍

Sep 29, 2023


പിണറായി വിജയന്‍, എം.കെ. കണ്ണന്‍

1 min

എം.കെ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച EDക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ്

Sep 29, 2023


PK Kunhalikutty

1 min

കേന്ദ്ര ഏജന്‍സികള്‍ വ്യാപകമായി അന്വേഷണം നടത്തുന്നത് സഹകരണ മേഖലയെ തളര്‍ത്തും-പി.കെ.കുഞ്ഞാലിക്കുട്ടി

Sep 30, 2023


Most Commented