മുല്ലപ്പള്ളി രാമചന്ദ്രൻ | ഫോട്ടോ: പിജി ഉണ്ണികൃഷ്ണൻ | മാതൃഭൂമി
തിരുവനന്തപുരം: ജോസ് കെ. മാണി മുന്നണി വിട്ടതുകൊണ്ട് യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിസാറിനോട് ക്രൂരമായ പെരുമാറ്റമാണ് ഇടതു മുന്നണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ മാണിയ്‌ക്കെതിരെ സ്വീകരിച്ച തെറ്റായ നടപടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വളരെ ലാഘവത്തോടെയാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു മനുഷ്യനോട് ഇത്രയും ക്രൂരമായി പെരുമാറിയിട്ടുണ്ടോ? മാണിസാര്‍ അഴിമതിക്കാരനാണെന്നും ബജറ്റ് അവതരിപ്പിക്കാന്‍ അവകാശമില്ലെന്നും പറഞ്ഞവരാണ് എല്‍ഡിഎഫുകാര്‍.
പിണറായി വിജയന്‍ അധാര്‍മ്മിക രാഷ്ട്രീയത്തിന്റെ തലപ്പത്ത് നില്‍ക്കുന്ന നേതാവാണ്. ആരെയും അദ്ദേഹം സ്വീകരിക്കും, എന്തും പറയും, തരാതരം പറഞ്ഞ വാക്കുകള്‍ മാറ്റിപ്പറയുന്ന കാര്യത്തില്‍ ഒരു മടിയുമില്ലാത്ത നേതാവാണ്. കെ.എം മാണി കൈക്കൂലിക്കാരനാണെന്ന് തങ്ങള്‍ക്ക് ഇതുവരെയും ബോധ്യപ്പെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Content Highlight: Jose k Mani LDF entry: Mullappally Ramachandran Press meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..