തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാടുകളെ അംഗീകരിക്കുന്ന ആരുമായും ബി.ജെ.പി സഹകരിക്കുമെന്നും തീരുമാനം പറയേണ്ടത് ജോസ് കെ മാണിയാണന്നും ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു കെ.സുരേന്ദ്രന്‍.
നിലവിലെ സാഹചര്യം ബി.ജെ.പി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ജോസ് കെ. മാണി അവരുടെ രാഷ്ട്രീയ നിലപാട് പരസ്യപ്പെടുത്തിയതിന് ശേഷം ബി.ജെ.പി അഭിപ്രായം പറയും.
ജോസ് കെ മാണിയുമായി എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന ചോദ്യം അപക്വമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ബി.ജെ.പി നിലപാട് നേരത്തെ പറഞ്ഞിട്ടുണ്ട്. ഇനി അവരാണ് നിലപാട് പ്രഖ്യാപിക്കേണ്ടത്. അതാണ് ജനാധിപത്യ മര്യാദ. മുന്നണിക്ക് പുറത്തുള്ള ഒരു പാര്‍ട്ടിയുടെ പ്രശ്‌നത്തെക്കുറിച്ച് പറയുമ്പോള്‍ വസ്തുതാപരമായാണ് കാര്യങ്ങളെ വിലയിരുത്തേണ്ടത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലോ അല്ല. ബി.ജെ.പി കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്- സുരേന്ദ്രന്‍ വ്യക്തമാക്കി.
content highlights: jose k mani, k.surendran, bjo, kerala congress, kerala congress,udf