ഇടതുപാളയത്തില്‍ ജോസ്; റിസ്‌കെടുത്ത് മുന്നേറാന്‍ മാണിയുടെ മകന്‍


സ്വന്തം ലേഖകന്‍

ജേസഫിനൊപ്പം കോണ്‍ഗ്രസും കാലുവാരിയെന്ന് തിരിച്ചറിഞ്ഞ ജോസ് പക്ഷം രണ്ടിലൊന്ന് തീരുമാനിക്കാന്‍ നിര്‍ബന്ധിതരായി.

ജോസ് കെ മാണി | ഫോട്ടോ: മാതൃഭൂമി

കോട്ടയം: ഒരു മുന്നണിയില്‍ പരസ്പരം പോരടിച്ചവര്‍ ഇനി പോരാടുക രണ്ടു പാളയത്തില്‍. കോട്ടയം ലോക്സഭ സീറ്റിനെ ചൊല്ലി ഒരു വര്‍ഷം മുമ്പ് തുടങ്ങിയ കലഹമാണ് ഇപ്പോള്‍ ജോസ് കെ. മാണിയെ ഇടതുപക്ഷത്ത് എത്തിച്ച രാഷ്ട്രീയ തീരുമാനത്തിലേക്ക് നയിച്ചത്. ലോക്സഭയിലേക്ക് പി.ജെ. ജോസഫ് മത്സരിക്കാന്‍ ആഗ്രഹിച്ചതും ജോസിന് വഴങ്ങി മാണി അത് വെട്ടി ചാഴികാടനെ നിര്‍ത്തിയത് മുതല്‍ ഭിന്നത കൊടുമ്പിരി കൊണ്ടു. പിന്നാലെ കെ.എം. മാണിയെന്ന അതികായന്റെ മരണം. അതോടെ വര്‍ക്കിങ് ചെയര്‍മാന്റെ വിപ്പുമായി ജോസഫ് അധികാരത്തിനായി കച്ചമുറുക്കി.

ജോസിന്റെ നേതൃത്വം അംഗീകരിക്കാന്‍ ജോസഫ് പക്ഷവും ജോസഫിന്റെ നേതൃത്വം അംഗീകരിക്കാന്‍ ജോസ് പക്ഷവും തയ്യാറാകാതെ വന്നതോടെ ഒരു പാര്‍ട്ടിയെങ്കിലും രണ്ട് പക്ഷമായി പിരിഞ്ഞ് യു.ഡി.എഫില്‍ നിന്നു. രണ്ടിനെയും ഒരു വള്ളത്തിലിരുത്തി യു.ഡി.എഫ്. തുഴയാന്‍ നോക്കിയപ്പോള്‍ പാലാ ഉപതിരഞ്ഞെടുപ്പ് എത്തി. ചിഹ്നം തരണമെങ്കില്‍ ചോദിക്കണമെന്ന വാശി ജോസഫ് എടുത്തപ്പോള്‍ കൈനീട്ടാന്‍ താനില്ലെന്ന് ജോസും ഉറച്ചുനിന്നു.

രണ്ടില ഇല്ലാതെ നിന്ന ജോസ് ടോമിന് പാലായില്‍ അടിതെറ്റി. പാലായില്‍ കൂവിയതിന് ജോസഫിന്റെ പ്രതികാരം. ജേസഫിനൊപ്പം കോണ്‍ഗ്രസും കാലുവാരിയെന്ന് തിരിച്ചറിഞ്ഞ ജോസ് പക്ഷം രണ്ടിലൊന്ന് തീരുമാനിക്കാന്‍ നിര്‍ബന്ധിതരായി. കൈയിലിരുന്ന പാലാ പോയതോടെ കോണ്‍ഗ്രസും യു.ഡി.എഫും രണ്ട് പക്ഷത്തേയും കൊണ്ടുള്ള തുഴച്ചില്‍ വള്ളം മുക്കാനെ ഇടവരുത്തൂ എന്ന് തിരിച്ചറിഞ്ഞു. കോട്ടയത്തിനും പാലായ്ക്കും ശേഷം അടുത്ത തര്‍ക്കവിഷയമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ധാരണ അനുസരിച്ച് ഒഴിയണമെന്ന് കോണ്‍ഗ്രസും യു.ഡി.എഫും ആവശ്യപ്പെട്ടു.

ജോസ് വഴങ്ങിയില്ല. ധാരണ എന്ന അവകാശവാദം തന്നെ തള്ളി. കാത്തിരിപ്പിനൊടുവില്‍ ജോസഫിന്റെ ഭീഷണിക്ക് വഴങ്ങി ജോസിനെ പുറത്തുനിര്‍ത്താന്‍ യു.ഡി.എഫ്. തീരുമാനിച്ചു. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എന്ന് പറഞ്ഞ് ഇടതിലും വലതിലുമില്ലാതെ മാറിനിന്ന ജോസ് അണിയറയില്‍ എല്‍.ഡി.എഫിലേക്ക് പാലം പണിത് തുടങ്ങി. അമ്പിനും വില്ലിനും അടുക്കാതെ നിന്ന സി.പി.ഐയെ സി.പി.എം. മെരുക്കിയതോടെ ജോസിന് കടമ്പകള്‍ ഒഴിഞ്ഞു.

പ്രഖ്യാപിക്കാന്‍ ഒരുങ്ങിയപ്പോഴാണ് ഞെട്ടിച്ചുകൊണ്ട് കാപ്പന്‍ ഇടഞ്ഞത്. രാജ്യസഭാ സീറ്റ് എന്ന ചൂണ്ടയില്‍ കൊത്തുമെന്ന കണക്കുകൂട്ടലാണ് കാപ്പന്‍ തെറ്റിച്ചത്. പാലാ ഇല്ലാതെ എ.കെ ജി. സെന്റര്‍ ചവിട്ടാനാവാത്ത സ്ഥിതി. അങ്ങനെയാണ് കാപ്പനെ ഗൗനിക്കാതെയുള്ള പടികയറ്റം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി സ്ഥാനം കപ്പിനും ചുണ്ടിനുമിടയില്‍ മാണിക്ക് നഷ്ടമായത് ജോസിന്റെ ഉള്ളിലുണ്ട്. യു.ഡി.എഫ് വിട്ടിട്ടും ജോസിന് രാജ്യസഭാ സീറ്റ് കൊടുത്താണ് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കാലത്ത് കൂട്ടിലടച്ചത്. മാണി അവസാനകാലത്ത് ആഗ്രഹിച്ചത് തന്നെയാണ് ഒരുപരിധി വരെ ജോസ് നടപ്പാക്കുന്നത്.

Content Highlight: Jose k mani announced LDF entry

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented