നാടകീയരംഗങ്ങള്‍: കള്ളുകുടിയാ എന്നു വിളി, പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്ന് ജോജു


കോൺഗ്രസ് സമരത്തിനെതിരേ പ്രതിഷേധിക്കുന്ന ജോജു ജോർജ്(ഇടത്ത്) ഡിസിപി ഐശ്വര്യ ഡോങ്രെ(വലത്ത്)

കൊച്ചി: കോണ്‍ഗ്രസ് സമരം കാരണം മണിക്കൂറുകളായി കൊച്ചിയില്‍ തുടരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് ഡി.സി.പി. ഐശ്വര്യ ഡോങ്രെ. പ്രധാന സ്ഥലങ്ങളില്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങള്‍ തിരിച്ചുവിടുന്നതടക്കം ചെയ്യുന്നുണ്ട്. ഉടന്‍തന്നെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകും. ഗതാഗതം തടസപ്പെടുത്തിയതിനും വാഹനം ആക്രമിച്ചതിനും കേസെടുക്കുമെന്നും ഡി.സി.പി. പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് ഗതാഗതം തടസ്സപ്പെടുത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഡി.സി.പി. കൂട്ടിച്ചേര്‍ത്തു.

അതിനിടെ, മദ്യപിച്ച് വാഹനം ഓടിച്ചെന്ന പരാതിയില്‍ നടന്‍ ജോജു ജോര്‍ജിന്റെ വൈദ്യപരിശോധന നടത്തി. കൊച്ചി പനങ്ങാട് പോലീസ് ജോജുവിനെ തൃപ്പുണിത്തുറ ആശുപത്രിയില്‍ എത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്. നടന്‍ ജോജു ജോര്‍ജ് മദ്യപിച്ച് വാഹനമോടിച്ചെന്നും മദ്യലഹരിയില്‍ വനിതാ പ്രവര്‍ത്തകരെ അടക്കം അസഭ്യം പറഞ്ഞെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പരാതി.

ഗതാഗതം തടസപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരേ ജോജു അടക്കമുള്ളവര്‍ പ്രതിഷേധിച്ചതോടെയാണ് കൊച്ചിയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഇന്ധനവില വര്‍ധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസുകാര്‍ സമരം നടത്തിയത്. ഇതോടെ വൈറ്റില മുതല്‍ വാഹനങ്ങളുടെ നീണ്ടനിരയായി. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ നടുറോഡില്‍ കുടുങ്ങി. ഇതിനിടെയാണ് നടന്‍ ജോജു ജോര്‍ജ് അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഗതാഗതക്കുരുക്കില്‍പ്പെട്ട ജോജു വാഹനത്തില്‍നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു. 'ഇത് ഗുണ്ടായിസമാണ്. ഞാന്‍ മാത്രമല്ല, ഒരുപാട് പേരാണ് കുടുങ്ങികിടക്കുന്നത്. ഞാന്‍ പറഞ്ഞന്നേയുള്ളൂ. വയ്യാത്ത കുട്ടികളടക്കം ഈ വാഹനങ്ങളിലുണ്ട്. ഇത്രയും നേരം എസിയിട്ട് കാറിലിരിക്കാന്‍ പറ്റുമോ'- ജോജു ചോദിച്ചു. നടനൊപ്പം മറ്റുചിലരും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇതിനുപിന്നാലെയാണ് ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കറ്റമുണ്ടായത്.

രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു ആവര്‍ത്തിച്ചുപറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കണമെന്നും നടന്‍ മാധ്യമപ്രവര്‍ത്തകരോടും പ്രതികരിച്ചു. ഇതേസമയം, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ജോജു നല്‍കിയ മറുപടി. എന്നാല്‍ ഇതിനുപിന്നാലെ സംഭവസ്ഥലത്ത് കൈയാങ്കളിയും സംഘര്‍ഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു.

ജോജുവിന്റെ ലാന്‍ഡ് റോവര്‍ കാറിന്റെ ചില്ല് ചിലര്‍ അടിച്ചുതകര്‍ത്തു. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് പോലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. പോലീസ് സംരക്ഷണയില്‍ ജോജുവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു. 'കള്ളുകുടിയാ' എന്ന് വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജുവിനെ യാത്രയാക്കിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented