അടിമാലി മരംമുറി കേസ്: ഒന്നാം പ്രതിയും മുന്‍ റേഞ്ച് ഓഫീസറുമായ ജോജി ജോണ്‍ അറസ്റ്റില്‍


അടിമാലിയിലെ മങ്കുവ പുറമ്പോക്ക് ഭൂമിയില്‍നിന്ന് എട്ട് തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയതിന് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്

പ്രതീകാത്മക ചിത്രം

അടിമാലി: അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതിയും മുന്‍ റേഞ്ച് ഓഫീസറുമായ ജോജി ജോണ്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലിന് ശേഷം ഇടുക്കി വെള്ളത്തൂവല്‍ പോലീസാണ് ജോജി ജോണിനെ അറസ്റ്റ് ചെയ്തത്‌. നേരത്തെ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ജോജി ജോണിനെ ചോദ്യം ചെയ്ത് വരികയായിരുന്നു.

അടിമാലിയിലെ മങ്കുവ പുറമ്പോക്ക് ഭൂമിയില്‍നിന്ന് എട്ട് തേക്ക് മരങ്ങള്‍ മുറിച്ച് കടത്തിയതിന് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതായി ജോജി ജോണിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ റേഞ്ച് ഓഫീസര്‍ തസ്തികയില്‍ ഇരുന്ന വ്യക്തിയാണ് ജോജി ജോണ്‍ എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. താരതമ്യേന ജൂനിയര്‍ ആയ ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചത് പോലെ സീനിയര്‍ ആയ ഉദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു

Content Highlights: Joji John arrested on Adimali Tree Felling case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022

Most Commented