കോണ്‍ഗ്രസ് എന്ന പുഷ്പകവിമാനത്തിലെ ആരെയാണ് ഉദ്ദേശിച്ചതെന്ന് ജോണ്‍ ബ്രിട്ടാസ്


ജോൺ ബ്രിട്ടാസ്| Photo: Mathrubhumi

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ തെക്കന്‍ താരതമ്യത്തെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കോണ്‍ഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗിയെന്ന് കെ സുധാകരന്റെ പരാമര്‍ശം പങ്കുവെച്ചുകൊണ്ട് ബ്രിട്ടാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കെ സുധാകരന്‍ തെക്ക്-വടക്ക് താരതമ്യം നടത്തിയത്. കേരളത്തിലെ തെക്ക്-വടക്ക് മേഖലയിലെ രാഷ്ട്രീയക്കാര്‍ തമ്മില്‍ എത്രത്തോളം വ്യത്യാസമുണ്ടെന്നായിരുന്നു ചോദ്യം. മറുപടിയായി രാമയണത്തിലേതെന്ന് പറയപ്പെടുന്ന ഒരു കഥയാണ് കെ. സുധാകരന്‍ വിശദീകരിച്ചത്.



രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തില്‍ ഭാര്യ സീതക്കും സഹോദരന്‍ ലക്ഷ്മണനും ഒപ്പം ലങ്കയില്‍ നിന്ന് രാമന്‍ മടങ്ങുകയാണ്. കേരളത്തിന്റെ തെക്കന്‍ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോള്‍ രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് ലക്ഷ്മണന്‍ ആലോചിച്ചു. എന്നാല്‍ പിന്നീട് ലക്ഷ്മണന് കുറ്റബോധം തോന്നി. എന്നാല്‍ ഇത് മനസ്സിലാക്കിയ രാമന്‍ അനുജനെ സമാധാനിപ്പിച്ചു. ദുഷിച്ച തോന്നല്‍ തങ്ങള്‍ കടന്നുവന്ന പ്രദേശത്തിന്റെ തെറ്റാണെന്നായിരുന്നു രാമന്‍ പറഞ്ഞത്. ഈ കഥയായിരുന്നു കെ സുധാകരന്‍ പങ്കുവെച്ചത്. കെ സുധാകരന്റെ തെക്ക് വടക്ക് താരതമ്യത്തിനെതിരേ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഉയരുന്നത്.

മന്ത്രി വി.എന്‍ വാസവന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

'ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം;
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍'
ഭാരതവും കേരളവും ഒരുമിച്ചു പോകണമെന്ന സന്ദേശം വള്ളത്തോളുയര്‍ത്തിക്കൊണ്ട് വന്നത് സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂറിന്റെ പടപ്പുറപ്പാടിന്റെ പശ്ചാത്തലത്തിലായിരുന്നു. സിപിയെ പൊരുതി തോല്‍പ്പിച്ച നാടാണിത്. ആ കേരളത്തിലാണ് വടക്കും തെക്കും തമ്മിലുള്ള താരതമ്യം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയിരിക്കുന്നത്. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ഒന്നാണിത്. കേരളത്തിലെ ഒരു സ്ഥലവും മറ്റൊരിടത്തെക്കാള്‍ മെച്ചമാണ് അവിടുത്തെ ജനങ്ങള്‍ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന് എന്ന രീതിയില്‍ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അര്‍ത്ഥത്തിലാണെങ്കിലും ബഹിഷ്‌കരിക്കപ്പെടേണ്ട രാഷ്ട്രീയമാണ്.


Content Highlights: john brittas mp teases k sudhakaran on his remarks


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented