ജിതിൻ ജോയൽ ഹാരിം
കോട്ടയം: ഫോട്ടോ ജേണലിസ്റ്റ് വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം കെ.യു.ഡബ്ല്യു.ജെ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വിക്ടര്‍ ജോര്‍ജ് പുരസ്‌കാരം മലയാള മനോരമ വയനാട് ബ്യൂറോ ഫോട്ടോ ജേണലിസ്റ്റ് ജിതിന്‍ ജോയല്‍ ഹാരിമിന്. 10,001 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് സെപ്റ്റംബര്‍ ആദ്യവാരം സമ്മാനിക്കും.
കശ്മീരില്‍ മഞ്ഞു മലയിടിഞ്ഞ് മരിച്ച സുബൈദാര്‍ സി.പി.ഷിജിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ സല്യൂട്ട് ചെയ്യുന്ന മകന്‍ അഭിനവിന്റെ വികാരനിര്‍ഭരമായ ചിത്രമാണ് ജിതിന്‍ ജോയല്‍ ഹാരിമിനെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്.
മംഗളം ദിനപത്രം തൊടുപുഴ ബ്യൂറോ ഫോട്ടോ ജേണലിസ്റ്റ് എയ്ഞ്ചല്‍ അടിമാലി, കേരളകൗമുദി കോട്ടയം യൂണിറ്റ് സീനിയര്‍ ഫൊട്ടോ ജേണലിസ്റ്റ് ശ്രീകുമാര്‍ ആലപ്ര എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹരായി.
മീഡിയ അക്കാദമി കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ലീന്‍ തോബിയാസ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോസ് ടി.തോമസ്, ദി ഹിന്ദു മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ എസ്.ഗോപന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
Content Highlights: Jithin Joel won Victor george award 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..