ജിഷ്ണുവിന്റെ അമ്മയ്ക്ക് പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി


മഹിജയെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടയിലാണ് മര്‍ദനമേറ്റത്.

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിനു മുന്നിലെ പോലീസ് നടപടിക്കിടെ പരിക്കേറ്റ ജിഷ്ണുവിന്റെ അമ്മ മഹിജയെ ആശുപത്രിയിലേക്ക് മാറ്റി. മഹിജയെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടയിലാണ് അവർക്ക് പരിക്കേറ്റത്. വളരെ ക്രൂരമായി പെരുമാറിയ പോലീസ് മഹിജയെ വലിച്ചിഴച്ചിരുന്നു. എആർ ക്യാമ്പിൽ നിന്ന് പേരൂര്‍ക്കട ആശുപത്രിയിലേക്കാണ് മഹിജയെ മാറ്റിയത്.

ജിഷ്ണുവിന്റെ അമ്മയ്ക്ക് തലയ്ക്ക് അടിയേറ്റുവെന്ന് അവരുടെ സഹോദരന്‍ ശ്രീജിത് പറഞ്ഞു. പ്രകോപനം ഉണ്ടാക്കാനായി പോലീസ് ബോധപൂര്‍വം ശ്രമിക്കുകയാരുന്നുവെന്നും ശ്രീജിത് ആരോപിച്ചു.

പോലീസ് ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്ന് നിലപാടെടുത്തതോടെയാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. വേണമെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്താം എന്ന നിലപാടാണ് പോലീസ് എടുത്തത്. ഇതേ തുടര്‍ന്ന് സമരം നടത്താന്‍ എത്തിയ ജിഷ്ണുവിന്റെ അമ്മയേയും കുടുംബാംഗങ്ങളേയും പോലീസ് ആസ്ഥാനത്തേക്ക് കടക്കും മുമ്പേ തടഞ്ഞു.

ജിഷ്ണുവിന്റെ അമ്മയടക്കം അഞ്ചു പേരുമായി ഡിജിപി ചര്‍ച്ച നടത്താം എന്ന് അറിയിച്ചിരുന്നുവെങ്കിലും പോലീസ് ആസ്ഥാനത്തേക്ക് കടക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ 16 അംഗം സംഘമാണ് കേസില്‍ നീതിലഭിക്കണം എന്ന വിഷയമുയര്‍ത്തി സമരം നടത്താനായി എത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented