പോലീസ് തങ്ങളെ മര്‍ദിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മാവൻ


ഇങ്ങനെ ഒരു സമരം ആഗ്രഹിച്ചിരുന്നില്ല. തെരുവ് സമരം നടത്താനല്ല പോലീസിനോട് കാര്യങ്ങള്‍ പറയാനും ജിഷ്ണുവിന് നീതി ലഭിക്കാനുമായാണ് എത്തിയത്.

തിരുവനന്തപുരം: ജിഷ്ണുവിന് നീതി തേടി നടത്തിയ സമരം രഷ്ട്രീയ സമരമാക്കാന്‍ പോലീസ് ഗൂഡാലോചന നടത്തിയെന്ന് ജിഷ്ണുവിന്റെ അമ്മാവൻ ശ്രീജിത്. പി.കൃഷ്ണദാസിനെ വിളിച്ചു വരുത്തി നന്നായി പെരുമാറിയ പോലീസ് തങ്ങളെ തെരുവിലിട്ട് മര്‍ദ്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൊടിയുടെയോ മുദ്രാവാക്യങ്ങളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെയാണ് പോലീസ് ആസ്ഥാനത്ത് എത്തിയത്. ഡിജിപിയെ കണ്ട് തങ്ങളുടെ നിലപാട് പറയാനും സമാധാനപരമായി സമരം ചെയ്യുകയുമായിരുന്നു ലക്ഷ്യം.

ആറ് പേരെ ഡിജിപിയെ കാണാന്‍ അനുവദിക്കുമെന്നും ബാക്കിയുള്ളവരെ ഇവിടെ തടയുമെന്നും മ്യൂസിയം സിഐ അറിയിച്ചു. ആ സമയം മ്യൂസിയം എസ്‌ഐ തന്നെ പിടിച്ചു തള്ളുകയും മര്‍ദിക്കുകയുമായിരുന്നുവെന്നും ശ്രീജിത് പറഞ്ഞു. തന്നെ മര്‍ദിക്കുന്നത് തടഞ്ഞ ജിഷ്ണുവിന്റെ അമ്മ മഹിജയെയും പോലീസ് മര്‍ദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

ഇങ്ങനെ ഒരു സമരം ആഗ്രഹിച്ചിരുന്നില്ല. തെരുവ് സമരം നടത്താനല്ല പോലീസിനോട് കാര്യങ്ങള്‍ പറയാനും ജിഷ്ണുവിന് നീതി ലഭിക്കാനുമായാണ് ഞങ്ങള്‍ എത്തിയത്. ഞങ്ങളെ മര്‍ദിച്ച പോലീസ് കൂടെയുള്ളവരെ വണ്ടിയില്‍ എങ്ങോട്ടോ കൊണ്ടു പോയി. കൃഷ്ണദാസിന്റെ അച്ചാരം പറ്റുന്ന പണിയാളന്മാര്‍ ഇപ്പോഴും പോലീസ് സേനയിലുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോളേജില്‍ കൂട്ടുകാര്‍ക്ക് വേണ്ടി നാടിന് വേണ്ടി ശബ്ദിച്ചു എന്നതിനാലാണ് അവനെ കൊന്ന് കെട്ടിത്തുക്കിയത്. ജിഷ്ണു ആത്മഹത്യ ചെയ്യില്ല. കൃഷണദാസിനെയും അഞ്ച് പ്രതികളെയും ചോദ്യം ചെയ്താല്‍ കേസില് തെളിവ് ലഭിക്കും. ജിഷ്ണുവിന് വേണ്ടിയല്ല ജിഷ്ണുവിനെ പോലെ മക്കളുള്ള അമ്മമാര്‍ക്ക് വേണ്ടിയാണ് സമരം നടത്തുന്നതെന്നും ശ്രീജിത് പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented