ജിഷ്ണു
കൊല്ലം: പത്തുവയസുകാരന് ജിഷ്ണു അഖിലിന്റെ ഹൃദയവാല്‍വ് തകരാറിലാണ്. ജന്മനാ രോഗിയായതിനാല്‍ ശ്വാസംമുട്ടലും കാലുവേദനയുമെല്ലാം മരുന്നിന്റെ ബലത്തില്‍ ഭേദമാക്കി കൊണ്ടുവരികയായിരുന്നു. തിരുവനന്തപുരം ശ്രീചിത്രാ ഹോസ്പിറ്റലിലാണ് ചികിത്സ.
ഇപ്പോള്‍ ഹൃദയം മാറ്റി വെക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കണം. ചികിത്സയ്ക്കും തുടര്‍ ചികിത്സയ്ക്കും ലക്ഷങ്ങള്‍ വേണം.
വില്ക്കാന് സ്വന്തമായി വീടോ ഭുമിയോ ഇല്ല. തട്ടാരുകോണം താഹാമുക്കില്‍ വാടകവീട്ടില്‍ താമസിക്കുകയാണ് ജിഷ്ണുവും അമ്മയും സഹോദരങ്ങളും. ഒരു കടയില്‍ ജോലിചെയ്യുകയായിരുന്ന അമ്മ വിജയലക്ഷ്മിയുടെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. മകനെ നോക്കേണ്ടതിനാല്‍ ജോലിക്ക് പോവാനും പ്രയാസം.
മൂന്നാംകുറ്റി എല്‍.എം.എസ്. എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥിയാണ് ജിഷ്ണു. രണ്ട് കുട്ടികള്‍ കൂടിയുണ്ട് വിജയലക്ഷ്മിക്ക്. അവരുടെ വിദ്യാഭ്യാസം, ജീവിതം എല്ലാം ബുദ്ധിമുട്ടിലായിരിക്കുകയാണ്.
ജിഷ്ണുവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. വിജയലക്ഷ്മിയുടെ അക്കൗണ്ട് നമ്പര്‍ 67347963969 എസ്.ബി.ഐ, കരിക്കോട് ബ്രാഞ്ച്. ഐ.എഫ്.എസ്.സി കോഡ് SBIN0070870. ഫോണ്‍- 8594070780.
Content Highlights: jishnu akhil seeks financial assistance for treatment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..