പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയെ വലിച്ചിഴച്ചു


പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം പാടിലലെന്ന നിലപാടിലായിരുന്നു പോലീസ്.

ഫോട്ടോ: എസ്. ശ്രീകേഷ്.
തിരുവനന്തപുരം: പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് സമരം നടത്താന്‍ എത്തിയ ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പോലീസ് തടഞ്ഞു.

വളരെ ക്രൂരമായി പെരുമാറിയ പോലീസ് ജിഷ്ണുവിന്റെ അമ്മ മഹിജയെ വലിച്ചിഴച്ചു. പിന്നീട് ഇവരേയും കൂടെയുള്ളവരേയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് എആര്‍ ക്യാമ്പിലേക്ക് മാറ്റി. പോലീസ് ആസ്ഥാനത്തിന് മുന്നില്‍ സമരം പാടില്ലെന്ന നിലപാടിലായിരുന്നു പോലീസ്.

ഫോട്ടോ: എസ്. ശ്രീകേഷ്.
മഹിജയേയും കൂടെയുള്ള ആറു പേരെയും ഡിജിപി ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും എല്ലാവരുമൊരുമിച്ച് മാത്രമെ ഡിജിപിയെ കാണുകയുള്ളുവെന്ന് മഹിജ അറിയിച്ചു. തുടര്‍ന്ന് ഇവരെ പോലീസ് ആസ്ഥാനത്തേക്ക് കടക്കാന്‍ അനുവദിക്കാതെ പോലീസ് തടയുകയായിരുന്നു.

Related Stories

ഇവര്‍ പോലീസ് ആസ്ഥാനത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ വടം കെട്ടിത്തിരിച്ചിരുന്നു. ഡിജിപി ഓഫീസിന് മുന്നില്‍ സമരം പാടില്ല, വേണമെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്താം എന്നായിരുന്നു പോലീസ് നിലപാട്. ഇതില്‍ പ്രതിഷേധിച്ച സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. പിന്മാറാന്‍ കൂട്ടാക്കാത്ത മഹിജയെ പോലീസ് വലിച്ചിഴച്ചു.

ഫോട്ടോ: എസ്. ശ്രീകേഷ്.
സമരം നടത്താനായി ജിഷ്ണുവിന്റെ കുടുംബം എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ നെഹ്‌റു കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ വിട്ടയക്കുകയായിരുന്നു. ഇത് നാടകമാണെന്ന് ജിഷ്ണുവിന്റെ അമ്മ ആരോപിച്ചിരുന്നു. കൃത്യമായ ഉറപ്പുകള്‍ ലഭിച്ചാല്‍ മാത്രമേ ഡിജിപിയുമായി ചര്‍ച്ച നടത്തുകയുള്ളൂ എന്നും മഹിജ വ്യക്തമാക്കിയിരുന്നു.

നാട്ടുകാര്‍ ഉള്‍പ്പെടെ 16 അംഗം സംഘമാണ് കേസില്‍ നീതിലഭിക്കണം എന്ന വിഷയമുയര്‍ത്തി സമരം നടത്താനായി എത്തിയത്. ജിഷ്ണു മരിച്ച് 80 ദിവസമായിട്ടും കേസില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബം സമരത്തിനെത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented