കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അമീറുള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി.

ജാമ്യം നല്‍കിയാല്‍ പ്രതി രാജ്യം വിടുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കുറ്റപത്രം സമര്‍പ്പിച്ചസാഹചര്യം കൂടി കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അമീറുള്‍ ഇസ്ലാമിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ജിഷയെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ലെന്നും കൊല നടത്തിയത് സുഹൃത്ത് അനാറുള്‍ ഇസ്ലാം ആണെന്നും അമീര്‍ ഇന്ന് കോടതിയില്‍ പറഞ്ഞിരുന്നു.

Read More: ജിഷയെ കൊന്നത് അനാറുള്ളെന്ന് അമീര്‍ കോടതിയില്‍