തിരുവനന്തപുരം:   ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിന് അഭനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  പ്രതിയെ പിടികൂടാനായത് പൊലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലാണെന്നും പ്രതിയെക്കുറിച്ച് എല്ലാ വിവരവും അധികംവൈകാതെ പുറത്തുവിടുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിയേപ്പറ്റിയുളള എല്ലാ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തി. ആദ്യ സംഘം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായെന്നും അദ്ദേഹം പറഞ്ഞു.