ബി.സന്ധ്യ ദക്ഷിണമേഖല എ.ഡി.ജി.പികൊച്ചി:ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ ലഭിച്ചത് അന്വേഷണ സംഘത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണെന്നും അതില്‍ അഭിമാനമുണ്ടെന്നും അന്വേഷണ സംഘത്തിന്റെ മേധാവി എ.ഡി.ജി.പി ബി.സന്ധ്യ.

 കോടതി വിധി പൂര്‍ണമായും അംഗീകരിക്കുന്നു. അന്വേഷണ സംഘത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. അന്വേഷണത്തെ പിന്തുണച്ച എല്ലാവരേയും നന്ദിയോടെ ഓര്‍മിക്കുന്നു. കിട്ടാവുന്ന പരമാവധി തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ എത്തിച്ചുവെന്നും പോലീസ് തങ്ങളുടെ ജോലി വളരെ ഭംഗിയായും പ്രൊഫഷണലായും ചെയ്തുവെന്നും എ.ഡി.ജി.പി പറഞ്ഞു.