ജിഫ്രി മുത്തുക്കോയ തങ്ങൾ | ഫോട്ടോ: മാതൃഭൂമി
മലപ്പുറം: കമ്മ്യൂണിസത്തെ തള്ളിക്കൊണ്ട് സമസ്ത പാസാക്കിയ പ്രമേയത്തെ തള്ളി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രമേയം തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല പാസാക്കിയതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെ നിഷേധിക്കുകയും നിസ്സാരവല്കരിക്കുകയും ചെയ്യുന്ന കമ്മ്യൂണിസം അടക്കമുള്ള ചിന്തകളേയും പ്രസ്ഥാനങ്ങളെയും മുസ്ലിം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്നാണ് സമസ്ത പാസാക്കിയ പ്രമേയത്തില്‍ പറയുന്നത്. സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
ഭരിക്കുന്ന സര്‍ക്കാരുമായി യോജിച്ചുപോകുന്നതാണ് സമസ്ത നിലപാടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കിയ അതേ സമ്മേളനത്തിലാണ് പ്രമേയവും പാസാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രമേയം തന്റെ അറിവോടെയല്ലെന്ന് ജിഫ്രി തങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. വാര്‍ത്തയോടൊപ്പം തന്റെ ചിത്രം നല്‍കരുതെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
പ്രമേയത്തെ ജിഫ്രി തങ്ങള്‍ തള്ളിയതോടെ ലീഗിനെതിരെ വിമര്‍ശനവുമായി മന്ത്രി വി. അബ്ദുറഹിമാനും രംഗത്തെത്തി. സമസ്തയെ ഹൈജാക്ക് ചെയ്യാനാണ് ലീഗ് ശ്രമമെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമാണ് സമസ്ത സമ്മേളനത്തിലെ പ്രമേയമെന്നും മന്ത്രി പറഞ്ഞു.
Content Highlights: Jifri Muthukoya thangal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..