അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവം; കെഎസ്ആര്‍ടിസിക്കു നല്‍കുന്ന പരസ്യം പിന്‍വലിച്ചെന്ന് ജൂവലറി ഉടമ


പ്രതിമാസം നല്‍കിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യമാണ് പിന്‍വലിച്ചത്. രേഷ്മയ്ക്ക് മൂന്നുവര്‍ഷത്തെ യാത്രാച്ചെലവിനായി 50,000 രൂപയുടെ ചെക്ക് നല്‍കി.

കാട്ടാക്കടയിലെ ദൃശ്യം

തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ അച്ഛനെയും മകളെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്, കെ.എസ്.ആര്‍.ടി.സി.ക്കു നല്‍കിയിരുന്ന പരസ്യം പിന്‍വലിച്ചതായി കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍.

പ്രതിമാസം നല്‍കിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യമാണ് പിന്‍വലിച്ചത്. ഇതുസംബന്ധിച്ച് എം.ഡി.ക്ക് കത്ത് നല്‍കി. മര്‍ദനമേറ്റ കുച്ചപ്പുറം സ്വദേശി പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് മൂന്നുവര്‍ഷത്തെ യാത്രാച്ചെലവിനായി 50,000 രൂപയുടെ ചെക്ക് നല്‍കി.

പൊതുമേഖലാസ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് ഇത്തരം പെരുമാറ്റമല്ല ജനം ആഗ്രഹിക്കുന്നത്. കുറ്റക്കാരായ ജീവനക്കാര്‍ മാപ്പുപറയണമെന്നും ടോണി വര്‍ക്കിച്ചന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അന്വേഷണസംഘം രൂപവത്കരിച്ചു

കാട്ടാക്കട: കണ്‍സെഷന്‍ പുതുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കാട്ടാക്കട ഡിപ്പോയില്‍ സര്‍ക്കാര്‍ ജീവനക്കാരനായ അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ 10 അംഗ അന്വേഷണസംഘത്തെ നിയോഗിച്ചു. സംഭവം നടന്ന് രണ്ടു ദിവസമായിട്ടും പ്രതികളെ അറസ്റ്റുചെയ്യാന്‍ കഴിയാത്തത് പരാതിക്കിടയാക്കിയതോടെയാണ് അന്വേഷണസംഘത്തെ നിയോഗിച്ചത്.

കാട്ടാക്കട ഡിവൈ.എസ്.പി. അനില്‍കുമാറിന്റെ കീഴില്‍ സൈബര്‍ ഇന്‍സ്പെക്ടര്‍ രതീഷ്, എസ്.ഐ.മാരായ ബൈജു, വേണു, എ.എസ്.ഐ.മാരായ ഉഷ, ലാല്‍, രാജശേഖരന്‍, ഉണ്ണികൃഷ്ണന്‍, സി.പി.ഒ. പ്രശോഭ്, ഷാജിദാസ് എന്നിവരാണ് സംഘത്തിലുള്ളത്.

കേസില്‍ നാല് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരും ഒരു റിട്ട. ജീവനക്കാരനും ഉള്‍പ്പെടെ അഞ്ചുപേരെയാണ് പോലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്. എന്നാല്‍, ഒരാള്‍കൂടി അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മര്‍ദനമേറ്റ പ്രേമനന്‍ പറയുന്നു. നീല യൂണിഫോമിട്ട ഒരാളും മര്‍ദിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നുവെന്ന് പ്രേമനന്‍ ഉറപ്പിച്ചു പറയുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട നാലു ജീവനക്കാരെയും കെ.എസ്.ആര്‍.ടി.സി. അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം നടന്ന അന്നുതന്നെ അന്വേഷണത്തിനെത്തിയ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് സംഘത്തിന് നീല ഷര്‍ട്ടുകാരനെ തിരിച്ചറിയാനായിട്ടുണ്ട്. പോലീസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ട് തുടര്‍നടപടി മതിയോയെന്ന നിര്‍ദേശം ഉള്ളതിനാലാണ് ഇയാളെ സസ്പെന്‍ഡ് ചെയ്യാത്തതെന്നാണ് വിവരം.

ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ മകളോടൊപ്പം കണ്‍സെഷന്‍ പുതുക്കാനായി കാട്ടാക്കട ഡിപ്പോയിലെ കൗണ്ടറില്‍ എത്തിയ പ്രേമനനെയും മകള്‍ രേഷ്മയെയും ജീവനക്കാര്‍ കൂട്ടം ചേര്‍ന്ന് കൈയേറ്റം ചെയ്യുകയായിരുന്നു. കണ്‍സെഷന്‍ പുതുക്കാന്‍ വീണ്ടും കോഴ്സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോഴുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍പേരെയും പിടികൂടണമെന്ന് ആവശ്യപ്പെട്ടും, അക്രമത്തില്‍ പ്രതിഷേധിച്ചും ജോയിന്റ് കൗണ്‍സില്‍ മേഖലാ കമ്മിറ്റി കാട്ടാക്കടയില്‍ പ്രകടനം നടത്തി.

Content Highlights: jewelery owner withdraws advertisement given to KSRTC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented