ജെബി മേത്തർ| Photo: Mathrubhumi
കൊച്ചി: വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പാര്‍ട്ടി രാജ്യസഭാ സ്ഥാനാര്‍ഥി ജെബി മേത്തര്‍. പത്മജാ വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ആര്‍ക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് ലഭിച്ചു. അതില്‍ അസഹിഷ്ണുത തോന്നേണ്ടതില്ല. കോണ്‍ഗ്രസിലെ അന്തിമ തീരുമാനം നേതൃത്വത്തിന്റേതാണ്. വിമര്‍ശിക്കുന്നവരും അത് അംഗീകരിക്കേണ്ടിവരുമെന്നും ജെബി മേത്തര്‍ പറഞ്ഞു.
എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പരിഗണിച്ചവരെല്ലാം കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട, മുന്‍നിരയില്‍ നില്‍ക്കുന്ന നേതാക്കളാണ്. പല മാനദണ്ഡങ്ങള്‍ കണക്കിലെടുത്താകാം എന്നിലേക്ക് എത്തിയത്, ജെബി പറഞ്ഞു.
നഗരസഭാ പരിപാടിക്കിടെ ദിലീപിനൊപ്പം സെല്‍ഫി എടുത്തത് സാധാരണ നടപടിയാണെന്നും ജെബി പറഞ്ഞു. അതില്‍ ദുഃഖമില്ല. കോടതിയിലിരിക്കുന്ന വിഷയമാണ്. രാഷ്ട്രീയരംഗത്തുള്ളവരും പല കേസുകളിലും പ്രതിയാകാറുണ്ട്. അവര്‍ക്കൊപ്പം വേദി പങ്കിടാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: jebi mather on selfie with dileep and rajyasabha candidature controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..