
മാത്യു ടി തോമസ്| Screengrab Mathrubhumi News
കൊച്ചി: ജെ ഡി എസ്- എല്‍ ജെ ഡി ലയനം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് യാഥാര്‍ഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്. ഇരുപാര്‍ട്ടികളേയും ലയനം കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുപാര്‍ട്ടികളും തമ്മിലുള്ള കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മാത്യു ടി തോമസിനെയും കെ കൃഷ്ണന്‍കുട്ടിയേയും ഇന്ന് ചേര്‍ന്ന അഡ്‌ഹോക്ക് കമ്മിറ്റി ചുമതലപ്പെടുത്തി.
''സോഷ്യലിസ്റ്റ് കക്ഷികളുടെ ഏകീകരണം കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണ്. ഇന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ കക്ഷികളായിരിക്കുന്ന ജെ ഡി എസും എല്‍ ജെ ഡിയും യോജിച്ച് ഒരു കുടക്കീഴില്‍ ഒരു പതാക പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുക എന്നതാണ് ഇപ്പോള്‍ സംഘടനക്കുള്ളിലുണ്ടായിരിക്കുന്ന പൊതുവികാരം. ജെഡിഎസിലേക്ക് എല്‍ ജെ ഡി സംസ്ഥാന സമിതിയെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. അതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ തുടരാന്‍ സംസ്ഥാന പ്രസിഡന്റായ എന്നെയും മന്ത്രി കൃഷ്ണന്‍കുട്ടിയേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റ് നേതാക്കളുമായി ആലോചിച്ച് ചര്‍ച്ചകള്‍ തുടരും''- മാത്യൂ ടി തോമസ് പറഞ്ഞു.
നേരത്തെ ലയനം സംബന്ധിച്ച് തീരുമാനമായിരുന്നെങ്കിലും അത് വൈകുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതുതായി ചുമതലയേറ്റ അധ്യക്ഷന്‍ മാത്യു ടി തോമസ് ഇന്ന് യോഗം വിളിക്കുകയും ലയനം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുകയും ചെയ്തത്.
Content Highlights: JDS welcomes LJD says Mathew T Thomas
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..