തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളുമായി(എല്‍.ജെ.ഡി.) ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്. ഇക്കാര്യത്തില്‍ എല്‍.ജെ.ഡി നേതാവ് എം.പി. വീരേന്ദ്രകുമാര്‍ എം.പിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ജെ.ഡി.എസ്. സംസ്ഥാന അധ്യക്ഷന്‍ സി.കെ.നാണു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സോഷ്യലിസ്റ്റ് കക്ഷികള്‍ ഒരുമിക്കേണ്ട സമയമാണിത്, ജനതാദള്‍ എന്ന പ്രസ്ഥാനം ഭിന്നിച്ചു പോകാതെ ഒരുമിക്കണം. ഇരുപാര്‍ട്ടികള്‍ക്കും ലയനത്തില്‍ താത്പര്യമുണ്ട്. എല്ലാവരും സന്നദ്ധരായാല്‍ കാര്യങ്ങള്‍ അനുകൂലമാകും- സി.കെ.നാണു പറഞ്ഞു. ജെ.ഡി.എസ്. സംസ്ഥാന സമിതിയിലും ലയനം വേണമെന്ന അഭിപ്രായമുയര്‍ന്നു. ലയനത്തിന് തടസമില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചു.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം വേണമെന്നാണ് ജെ.ഡി.എസിന്റെ അഭിപ്രായം. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍.ജെ.ഡി.യിലും ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി.ഹാരിസിന്റെ നേതൃത്വത്തിലാണ് ഈ സമിതി. സി.കെ.നാണു, കെ.കൃഷ്ണന്‍കുട്ടി എന്നിവരാണ് ജെ.ഡി.എസില്‍ ലയനനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Content Highlights: jds kerala state president ck nanu says they ready to merge with ljd in kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..